സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം
text_fieldsഇന്നു മാത്രമല്ല എന്നും വീടകവും പുറവും വൃത്തിയാക്കാം. നമുക്ക് മുറ്റൊത്തൊരു പൂന്തോട്ടം നടാം. മനസ്സിെൻറ മുറ്റത്ത് നൂറു പൂക്കൾ വിടരട്ടെ. രോഗങ്ങൾ പിന്നെയീ വഴി താണ്ടാതിടട്ടെ.
സമ്പൂർണ ലോക്ഡൗണായ ഞായറാഴ്ച സംസ്ഥാനത്ത് ശുചീകരണ ദിനമായി ആചരിക്കുന്നു. മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായാണ് നടപടി. വീടും പരിസരവും ശുചിയാക്കാനും മാലിന്യങ്ങൾ സംസ്കരിക്കാനും വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യത തടയാനും ശ്രമിക്കാം.
പകർച്ചവ്യാധി പ്രതിരോധത്തിെൻറ ഭാഗമായി ശുചീകരണദിനം വിജയിപ്പിക്കുന്നതിന് ജനങ്ങൾ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. തദ്ദേശസ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും െറസിഡൻറ്സ് അസോസിയേഷനുകളുമെല്ലാം പരിപാടിയിൽ സജീവമായി പങ്കെടുക്കണം. സർക്കാർ രൂപവത്കരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും പങ്കാളികളാകും.
കോവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ഈ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈ-ഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കണം. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്ത്തിവെക്കണം.
കോവിഡ്-19 ഭീഷണി നിലനില്ക്കുമ്പോള് മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.