കുട്ടനാട്ടിൽ മഹാശുചീകരണം തുടങ്ങി
text_fieldsആലപ്പുഴ: കുട്ടനാടിനെ ശുചീകരിക്കാൻ സന്നദ്ധപ്രവർത്തകരിറങ്ങി. അറുപതിനായിരത്തോളം പേരാണ് കുട്ടനാടിനെ ശുചീകരിച്ച് പഴയതുപോലെയാക്കാൻ രംഗത്തെത്തിയിരിക്കുന്നത്. ജില്ലക്ക് പുറത്തു നിന്നടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായിട്ടുണ്ട്. കുട്ടനാട്ടിലെ 50,000പേർ, ആലപ്പുഴയിലെ 5000 പേർ, ജില്ലക്ക് പുറത്തുള്ള 5000 പേർ എന്നിങ്ങനെ രജിസ്റ്റർ ചെയ്ത വളണ്ടിയർമാരാണ് മഹാശുചീകരണ യജ്ഞത്തിൽ പങ്കാളികളാകുന്നത്.
രണ്ടു ദിവസം കൊണ്ട് ശുചീകരണം പൂർത്തിയാക്കി 30ാം തീയതിക്കുള്ളിൽ നാട്ടുകാരെ തിരിച്ച് വീടുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മന്ത്രിമാരായ തോമസ് െഎസക്, ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്.
കൈനകരി, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, നെടുമുടി എന്നീ പഞ്ചായത്തുകളിൽ ശുചീകരണത്തിനായി ആളുകളെ ബോട്ടു മാർഗം എത്തിച്ചു. നീലംപേരൂർ, രാമങ്കരി, മുട്ടാർ, തകഴി, ചെറുതന, കരുവാറ്റ, പള്ളിപ്പാട്, വെളിയനാട്, തലവടി, വീയ്യപുരം, എടത്വാ, പഞ്ചായത്തുകളിലേക്കുള്ളവർ റോഡ് മാര്‍ഗവും യാത്ര തിരിച്ചിട്ടുണ്ട്.
ഉൾഭാഗങ്ങളിൽ ആവശ്യമെങ്കിൽ ബോട്ടുകളും ഏർപ്പെടുത്തും. 22 ടോറസ് ലോറികൾ, 38 ബസുകൾ, 500 ഹൗസ് ബോട്ടുകൾ, 50 മോട്ടോർ ബോട്ടുകൾ, 20 ശിക്കാര വള്ളങ്ങൾ, 20 കെട്ടുവള്ളങ്ങൾ, 10 സ്പീഡ് ബോട്ടുകൾ, 4 ജങ്കാറുകൾ എന്നിവയാണ് ഇതിനായി ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്.
എസി റോഡിലെയും കൈനകരി, ചമ്പക്കുളം, കാവാലം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെയും വെള്ളം വറ്റിക്കാന്‍ കഴിയാത്തത് ശുചീകരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.