രമൺ ശ്രീവാസ്തവ ഉപദേശകനാവുേമ്പാൾ തെളിയുന്നത് സിറാജുന്നിസയുടെ മുഖം
text_fieldsപാലക്കാട്: പിടിവിട്ട സംസ്ഥാന പൊലീസിെൻറ ഉപദേശകനായി മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ നിയമിതനാവുേമ്പാൾ തെളിയുന്നത് കാൽ നൂറ്റാണ്ട് മുമ്പ് പൊലീസ് വെടിയേറ്റ് മരിച്ച സിറാജുന്നിസയുടെ മുഖം. പുതുപ്പള്ളി തെരുവിലെ സിറാജുന്നിസ എന്ന 11കാരിയെ വെടിവെക്കാൻ പൊലീസിന് പ്രധാന പ്രചോദനമായത് ശ്രീവാസ്തവയുടെ വിവാദ വയർലെസ് ആക്രോശമായിരുന്നു.
നഗരത്തിലെ പുതുപ്പള്ളി തെരുവിൽ 1991 ഡിസംബർ 15ന് സായാഹ്നത്തിലായിരുന്നു സിറാജുന്നിസയുടെ മരണകാരണമായ പൊലീസ് വെടിവെപ്പ്. അന്ന് രമൺ ശ്രീവാസ്തവ പാലക്കാടിെൻറ ചുമതലയുള്ള െഎ.ജിയായിരുന്നു. നഗരത്തിൽ സുൽത്താൻപേട്ടക്കടുത്ത് ജീപ്പിലൂടെ പോകുേമ്പാഴായിരുന്നു ശ്രീവാസ്തവയുടെ വിവാദ ആക്രോശം. ‘െഎ വാൺട് മുസ്ലിം െഡഡ് ബോഡി’ എന്നായിരുന്നു അദ്ദേഹം അലറിയത്.
അന്ന് കലക്ടറായിരുന്ന ശ്രീനിവാസെൻറ ചേംബറിൽ അവലോകന യോഗത്തിൽ സംബന്ധിച്ചവർ തുറന്നുവെച്ച വയർലെസിലൂടെ ആക്രോശം കേട്ടു. അത് കേട്ടവരിൽ ഒരാളായ അന്നത്തെ മന്ത്രി ടി.എം. ജേക്കബ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. വസ്തുതകൾ ചൂണ്ടിക്കാട്ടി കൊളക്കാടൻ മൂസ ഹാജി എന്നയാൾ രമൺ ശ്രീവാസ്തവക്കെതിരെ സുപ്രീം കോടതിയിൽനിന്ന് അന്വേഷണ ഉത്തരവ് സമ്പാദിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരെൻറ കൃപാകടാക്ഷം ശ്രീവാസ്തവക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. ചാരക്കേസ് അടക്കമുള്ള മറ്റു പ്രതിസന്ധികളിലും കരുണാകരൻ ശ്രീവാസ്തവയെ കൈവിട്ടില്ലെന്നത് ചരിത്രം.
സിറാജുന്നിസയുടെ മരണത്തിനിടയാക്കിയത് സംസ്ഥാനം നടുങ്ങിയ പൊലീസിെൻറ ഏകപക്ഷീയ തേർവാഴ്ചയായിരുന്നു. ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷിയുടെ രഥയാത്രയെ തുടർന്നുള്ള സംഘർഷമാണ് വെടിവെപ്പിന് കാരണമായതെന്ന പൊലീസ് ഭാഷ്യം പാളി. ഇൗ രഥയാത്ര പുതുപ്പള്ളി തെരുവിൽ എത്തിയിരുന്നില്ല.
സിറാജുന്നിസയുടെ നേതൃത്വത്തിൽ കലാപത്തിന് പുറപ്പെട്ടവരെ ഒതുക്കാനായിരുന്നു വെടിവെെപ്പന്ന വിശദീകരണവും പൊലീസ് കാച്ചിവിട്ടു. മരിച്ചശേഷം സിറാജുന്നിസയെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. സംഭവസമയത്ത് ഇൗ ബാലിക വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.
പ്രതിപക്ഷത്തായിരുന്ന ഇടതുമുന്നണി രമൺ ശ്രീവാസ്തവക്കെതിരെ വൻ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സി.പി.എം കടുത്ത വാക്കുകൾ ഉപയോഗിച്ചാണ് അന്ന് പൊലീസിനെയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത മുഖ്യമന്ത്രി കെ. കരുണാകരനെയും ആക്രമിച്ചത്. പക്ഷേ, കരുണാകരെൻറ മാനസപുത്രനെന്ന ഖ്യാതിയുള്ള രമൺ ശ്രീവാസ്തവ ഇപ്പോൾ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയെൻറ പൊലീസ് കാര്യ ഉപദേശകനായാണ് വരുന്നത്.
സിറാജുന്നിസയുടെ വീടിെൻറ സ്ഥാനത്ത് ഇപ്പോൾ മറ്റൊരു വീടാണ്. ഉമ്മ നഫീസ നേരത്തെ മരിച്ചു. ഉപ്പ മുസ്തഫ നഗരത്തിൽ വിശ്രമ ജീവിതത്തിൽ. സഹോദരിമാരായ ആത്തിക്കയും മുംതാസും വിവാഹിതരായി. സഹോദരൻമാരായ നസീർ ജില്ല വ്യവസായ കേന്ദ്രത്തിലെ ജീവനക്കാരനും അബ്ദുൽ സത്താർ ചെറുകിട വ്യാപാരിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.