റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥവ്യതിയാനം -മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥവ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റേതല്ലാത്ത റോഡിന്റെ കാര്യത്തിലും വകുപ്പിന് പഴി കേൾക്കേണ്ടി വരുന്നു. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍-ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കും. അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കും.
റോഡുകളുടെ രൂപകൽപന സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പോസിറ്റിവായി മാത്രമേ കാണുന്നുള്ളൂ. റോഡുകൾ വികസിപ്പിക്കുമ്പോൾ മാത്രമേ ഡിസൈൻഡ് റോഡുകളാക്കാൻ കഴിയൂവെന്നും അതിന് ജനസാന്ദ്രത തടസ്സമാണെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങൾ കുറക്കാൻ കേരളത്തിലെ റോഡുകളുടെ രൂപകൽപന മെച്ചപ്പെടുത്തണമെന്ന് കഴിഞ്ഞദിവസം ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.