കാലാവസ്ഥ പ്രവചനം: ശാസ്ത്രീയമാകണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: കാലാവസ്ഥ പ്രവചനങ്ങൾ തോന്നിയപോലെ നൽകുന്നതിൽ സംസ്ഥാന ദുരന്തന ിവാരണ അതോറിറ്റിക്ക് അതൃപ്തി. വെള്ളിയാഴ്ച നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്ക ുകയും 12 മണിക്കൂർ തികയും മുമ്പ് പിൻവലിക്കുകയും ചെയ്തതാണ് കാരണം. കാലാവസ്ഥ പ്രവചനം കൂടുതല്‍ ശാസ്ത്രീയമാക്കാനുള്ള നടപടി വേണമെന്നും കോഴിക്കോട് ഡോപ്ലാര്‍ റഡാര്‍ സ്ഥാപിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. കേരള-കർണാടക തീരത്തോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിെൻറ ദിശപോലും തിരിച്ചറിയാതെയാണ് നാല് ജില്ലകളിൽ റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ചത്.
അതോടെ തൃശൂർ എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അടിയന്തര തയാറെടുപ്പുകൾ നടന്നു. പ്രളയകാലത്ത് വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത നിർദേശമാണ് കലക്ടർമാർ നൽകിയത്. പക്ഷേ, പിന്നീട് ഇതുസംബന്ധിച്ച് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽനിന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് യാതൊരു അറിയിപ്പും ലഭിച്ചില്ല.
കാലാവസ്ഥ കേന്ദ്രം ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺപോലും എടുത്തില്ല. ഇത്തരം ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ ജില്ലയിലും കാലാവസ്ഥ നിരീക്ഷണവകുപ്പിെൻറ ഒരു ഉദ്യോഗസ്ഥനെങ്കിലും വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.