കാലാവസ്ഥ വ്യതിയാനം; ആശ്വാസപദ്ധതികളെക്കുറിച്ച് പ്രകടന പത്രികകളിൽ മൗനം
text_fieldsതൃശൂർ: കേരളം സാക്ഷിയായ അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ് പ്രകടന പത്രികകൾ.
ഇതിന്റെ വിപത്തുകൾ കുറച്ചുകൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ച് തെരഞ്ഞെടുപ്പിൽ ചർച്ച പോലും ഉയർന്നിട്ടില്ല. അതിത്രീവ മഴ, വേനൽ, ശൈത്യം എന്നിവയൊക്കെയായി കേരളത്തിെൻറ കാലാവസ്ഥ കുറച്ചുകാലമായി അസന്തുലിതമാണ്.
2015, 16 വർഷങ്ങളിലെ അതികഠിന വരൾച്ച, 2017ലെ ഓഖി, 2018- 2019ലെ പ്രളയങ്ങൾ, 2020ലെ ഉരുൾപൊട്ടൽ, ഡിസംബറിൽ എത്തിയ ബുറേവി ചുഴലിക്കാറ്റ്, കഴിഞ്ഞ ജനുവരിയിലെ അതിത്രീവ മഴ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നാടിനെ പിടിച്ചുകുലുക്കിയവയാണ്.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കോട്ടയം കഞ്ഞിക്കുഴിയിൽ തുടങ്ങിയ കാലാവസ്ഥ വ്യതിയാന പഠന ഗേവഷണ സ്ഥാപനത്തെ ഇേപ്പാഴത്തെ സർക്കാർ അവഗണിച്ചതിനാൽ സ്ഥാപനം പ്രയോജനപ്പെടുത്താനാകാത്ത അവസ്ഥയാണ്.
നിലവിൽ കേരളത്തിൽ എവിെടയും പ്രാദേശിക ചുലിക്കാറ്റ് നിരീക്ഷണ കേന്ദ്രമില്ല. സംസ്ഥാനത്താകെ 85 മഴമാപിനികളും 15 സ്വയം നിയന്ത്രിത മഴമാപിനികളുമാണുള്ളത്.
ഇൗ ശൃംഖല ശാസ്ത്രീയമായി വിന്യസിക്കേണ്ടിയിരിക്കുന്നു. 12 സ്ഥലങ്ങളിൽ മാത്രമാണ് താപനില അളക്കുന്ന ഉപകരണങ്ങളുള്ളത്. താലൂക്ക് തലത്തിലെങ്കിലും ഇവ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.