കാലാവസ്ഥാമാറ്റം കേരളത്തിനും ഭീഷണി–ഡോ. റോക്സി മാത്യു കോൾ
text_fieldsകോട്ടയം: കാലാവസ്ഥാമാറ്റം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളിൽനിന്ന് സമുദ്രത്തോട് ചേർന്നുകിടക്കുന്ന കേരളത്തിനും മാറിനിൽക്കാനാവില്ലെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയറോളജിയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ. മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുംവിധം കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ അടുത്തെത്തിയെന്ന ഐക്യരാഷ്ട്രസഭ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ കേരളത്തിെൻറ അവസ്ഥയെകുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ഭരണങ്ങാനം സ്വദേശിയായ ഇദ്ദേഹം, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭ (ഐ.പി.സി.സി) അവലോകന സമിതിയംഗവുമാണ്.
കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധേയ മാറ്റം അതിതീവ്രമഴ കൂടുന്നതാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു; പ്രത്യേകിച്ച് മധ്യകേരളത്തിൽ. സംസ്ഥാനത്ത് അടുത്തിടെ വെള്ളപ്പൊക്കസമയത്തുണ്ടായ മഴയുടെ തീവ്രതയും വ്യാപ്തിയും നോക്കിയാൽ കാലാവസ്ഥാമാറ്റത്തിെൻറ പ്രവണതയാണ് കാണിക്കുന്നത്. ചുഴലിക്കാറ്റിെൻറ എണ്ണവും തീവ്രതയും കൂടുന്നതും കേരളത്തിന് ഭീഷണിയാണ്. ചുഴലിക്കാറ്റ് എല്ലാവർഷവും കേരളതീരത്തേക്ക് വരണമെന്നില്ല. വന്നാൽ നാശനഷ്ടം പ്രവചനാതീതമായിരിക്കും. ചുഴലിക്കാറ്റിെൻറ ഫലമായി കടലാക്രമണമോ മഴ മൂലം വെള്ളപ്പൊക്കമോ ഉണ്ടാകുേമ്പാൾ അതിെൻറ തോത് കൂട്ടാൻ ഉയർന്ന സമുദ്രനിരപ്പും കാരണമാകും. ഇതെല്ലാം സംസ്ഥാനം വർഷങ്ങളായി അനുഭവിക്കുന്നതാണ്. കേരളത്തിൽ മലിനീകരണത്തിലൂടെയുള്ള കാർബൺ ഉൽപാദനം താരതേമ്യന കുറവാണെങ്കിലും പുഴ മലിനീകരണം വൻതോതിലാണ്. എല്ലാ മാലിന്യവും ഒഴുക്കിവിടുന്നത് ജലാശയങ്ങളിലേക്കാണ്. കാലാവസ്ഥാവ്യതിയാനം കൊണ്ട് മഴ ചിലപ്പോൾ കുറവായിരിക്കും. ചിലപ്പോൾ കൂടുതലായിരിക്കാം. അതിനൊപ്പം മലിനീകരണവും കൂടിയാവുേമ്പാൾ ജലദൗർലഭ്യത്തിെൻറ തീവ്രത കൂടും.
പരിസ്ഥിതിയിൽ സംഭവിക്കുന്ന എല്ലാ ദുരന്തങ്ങൾക്കും കാലാവസ്ഥാമാറ്റത്തെ മാത്രം പഴിച്ചിട്ടു കാര്യമില്ല. മനുഷ്യെൻറ ഇടപെടലുകളും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്നു. കുന്നിൻപ്രദേശത്ത് മരങ്ങൾ നശിപ്പിച്ചാൽ മണ്ണൊലിപ്പും ഉരുൾപൊട്ടലും ഉണ്ടാവും. വീടു നിർമിക്കുേമ്പാൾ വെള്ളം കയറുന്ന സ്ഥലമാണോ എന്ന് നോക്കുന്നതുപോലെ കരുതൽ വേണം പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും. മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പ്രാദേശിക ഭരണകൂടത്തിനും പ്രാദേശിക സമൂഹത്തിനുമാണ് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുക. സൂക്ഷ്മമായി വിവരങ്ങൾ ശേഖരിക്കണം. കൃത്യമായി നിരീക്ഷിക്കണം. റോഡ് നിർമാണം, കടൽ ഭിത്തി നിർമാണം, പശ്ചിമഘട്ടത്തിലെ ഖനനം തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏതൊരു നിർമാണങ്ങളിലും അപകടസാധ്യത പരിശോധിക്കണം. അതാണ് മുൻകരുതലിെൻറ ആദ്യപടി. ഇന്ത്യയിലെ പരിസ്ഥിതി നിയമങ്ങൾ മെച്ചപ്പെട്ടവയാണെങ്കിലും അതൊന്നും കർശനമായി നടപ്പാക്കപ്പെടുന്നില്ലെന്നും റോക്സി മാത്യു കോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.