കാലാവസ്ഥ പഠനം: ആ റഡാറിലുമുണ്ട് മലയാളിയുടെ കൈയൊപ്പ്
text_fieldsപയ്യന്നൂർ: ബഹിരാകാശത്ത് സ്ഥാപിക്കുന്ന മൊബൈൽ ഫോൺ വലുപ്പത്തിലുള്ള ഫ്രീക്വൻസി റഡാർ ഇനി പറയും കാലാവസ്ഥയുടെ ഗതിവിഗതികൾ. കനേഡിയൻ ബഹിരാകാശ ചരിവിലെ ആ ഫ്രീക്വൻസിയിൽ തെളിയുക ഒരു മലയാളിയുടെ കൈയൊപ്പും. ബഹിരാകാശത്ത് കാലാവസ്ഥ നിരീക്ഷണ ഗവേഷണത്തിന് റഡാർ സ്ഥാപിക്കുന്നതിന് അംഗീകാരം നേടി പയ്യന്നൂർ വെള്ളൂർ സ്വദേശിയായ ഡോ. പി.ടി. ജയചന്ദ്രനാണ് അഭിമാനമായത്.
കാനഡയിലെ ന്യൂ ബ്രൂണസ് വിക്ക് സർവകലാശാലയിലെ ഊർജതന്ത്രം മേധാവിയും പ്രശസ്ത കാലാവസ്ഥ ഗവേഷകനുമായ ഡോ. ജയചന്ദ്രനെ ആർട്ടിക് മേഖലയിലെ മോഡുലാർ അയണോസ്ഫറിക് സൗണ്ടറിെൻറ പ്രവർത്തനം ഒരുഹൈ ഫ്രീക്വൻസി റഡാർ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനാണ് നിയോഗിച്ചത്. 1.70 കോടി രൂപ വരുന്ന കനേഡിയൻ ഡോളറിെൻറ ഫെലോഷിപ്പിന് കനേഡിയൻ സ്പേസ് ഏജൻസിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
വെള്ളൂർ സർവിസ് സഹകരണ ബാങ്കിനു സമീപത്തെ ജില്ല ബാങ്ക് റിട്ട. സീനിയർ മാനേജർ വി. രാമചന്ദ്രെൻറ മകനാണ് ജയചന്ദ്രൻ. പയ്യന്നൂർ കോളജിൽ നിന്ന് ബിരുദവും ആന്ധ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ കാനഡയിൽ ജോലി ചെയ്യുന്ന ഡോ. ജയചന്ദ്രൻ കനേഡിയൻ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകനും യു.എൻ.ബിയുടെ ഊർജതന്ത്രം മേധാവിയുമാണ്.
കനേഡിയൻ ഹൈ ആർട്ടിക് അയണോസ്ഫെറിക് നെറ്റ്വർക്കിെൻറ (സി.എച്ച്.എ.െഎ.എൻ) പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും വിവിധ കനേഡിയൻ, അന്താരാഷ്ട്ര സാറ്റലൈറ്റ് മിഷനുകളിലെ അംഗവുമാണ് ഈ പയ്യന്നൂരുകാരൻ. ഈ മാസം 16ന് അന്താരാഷ്ട്ര ഓസോൺ ദിനത്തോടനുബന്ധിച്ച് പ്രഫ. കെ.ടി.കെ ഫൗണ്ടേഷൻ പയ്യന്നൂർ കോളജ് രസതന്ത്ര വിഭാഗവുമായി ചേർന്നുനടത്തുന്ന ശാസ്ത്ര സെമിനാർ ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.