ആശുപത്രികളുടെയും ലാബുകളുടെയും ചൂഷണം തടയാന്‍ നിയമം വരുന്നു
text_fieldsതൃശൂര്‍: സ്വകാര്യ ആശുപത്രികളുടെയും ലബോറട്ടറികളുടെയും ചൂഷണം തടയുന്ന നിയമം ‘ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ബില്‍’ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും സ്വകാര്യ ആശുപത്രി, ലാബ് മേഖലകളിലുള്ളവരുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് വിജയം കണ്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ബില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. മാസങ്ങള്‍ക്കകം ബില്‍ അവതരിപ്പിച്ച് നിയമമാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെയും ലാബുകളുടെയും നഴ്സിങ് ഹോമുകളുടെയും നിയന്ത്രണം, രജിസ്ട്രേഷന്‍, ഫീസ് ഏകീകരണം എന്നിവയാണ് പ്രധാന ലക്ഷ്യം.
ബില്‍ നിയമമാകുന്ന മുറക്ക് സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ നിയന്ത്രണമുണ്ടാകും. സ്വകാര്യ ആശുപത്രികളും ലാബുകളും തോന്നുന്ന നിലക്കാണ് പരിശോധനക്കും ചികില്‍സക്കുമായി പണം ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ ചൂഷണം മൂലം രോഗികള്‍ വലയുന്ന സാഹചര്യമാണുള്ളതും. രോഗികള്‍ മരിച്ചാല്‍ പോലും ചികിത്സാതുക അടച്ചില്ളെന്ന കാരണം ചൂണ്ടിക്കാട്ടി മൃതദേഹം വിട്ടുകൊടുക്കാത്ത സാഹചര്യം പോലുമുണ്ട്. അതിനൊക്കെ പരിഹാരം കാണാനുള്ള ശ്രമമാണ് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലാബുകളില്‍ മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെയാണ് നിയമിക്കുന്നതെന്ന ആക്ഷേപവും വ്യാപകമാണ്.
ജീവന് ഭീഷണിയാകുന്ന നിലക്കാണ് പല ലാബുകളില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളും. പലയിടങ്ങളിലും സ്വകാര്യ ആശുപത്രികള്‍ എന്ന പേരില്‍ കൃത്രിമ മരുന്ന് ഉല്‍പാദനവും വിപണനവും നടക്കുന്നുവെന്ന പരാതിയുമുണ്ട്. അതിന് പരിഹാരം കാണാനും പുതിയ നിയമനിര്‍മാണം വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ മാനദണ്ഡങ്ങളിലൂടെ മാത്രമെ ആശുപത്രികളുടെയും ലാബുകളുടെയും രജിസ്ട്രേഷന്‍ സാധ്യമാകൂയെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യും.മതിയായ സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമില്ലാതെയാണ് പല ലാബുകളും പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ പലതില്‍ നിന്നും ലഭിക്കുന്ന പരിശോധനാഫലങ്ങളും വ്യാജമാണെന്ന് കണ്ടത്തെിയിട്ടുണ്ട്. പെട്ടിക്കടകളിലാണ് ചില ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ആ സാഹചര്യം ഒഴിവാക്കാനും ഈ നിയമം വരുന്നതോടെ സാധിക്കു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.