എല്ലാ ആശുപത്രിയിലും ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ നിർബന്ധം
text_fieldsകൊച്ചി: 2015ലെ ഫാർമസി പ്രാക്ടീസ് റെഗുലേഷൻസ് ഭേദഗതി ചെയ്തുള്ള ഫാർമസി പ്രാക്ടീസ് (അമെൻഡ്മെൻറ്) റെഗുലേഷൻസ് വിജ്ഞാപനം ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) പ്രസിദ്ധീകരിച്ചു. എല്ലാ ആശുപത്രിയിലും ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കുകയും സ്ഥാപിക്കുകയും വേണമെന്ന് ഭേദഗതി വ്യക്തമാക്കുന്നുണ്ട്. ഇത് ചെയ്യേണ്ടത് കേന്ദ്ര, -സംസ്ഥാന സർക്കാറുകളാണ്.
ആശുപത്രികളിലെ ഡ്രഗ് ഇൻഫർമേഷൻ സെൻററുകളിൽ ഉണ്ടായിരിക്കേണ്ട ഡ്രഗ് ഇൻഫർമേഷൻ ഫാർമസിസ്റ്റുകളുടെയും ആശുപത്രിയിലോ ഫാർമസി ക്രമീകരണത്തിലോ ഉള്ള ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെയും ഉത്തരവാദിത്തങ്ങൾ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഫാം.ഡി (ഡോക്ടർ ഓഫ് ഫാർമസി) ബിരുദധാരികളുടെയും സംഘടനകളുടെയും ഏറെക്കാലമായുള്ള ആവശ്യമാണ് പുതിയ ഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്.
ഫാം.ഡി കോഴ്സ് പൂർത്തിയാക്കിയ ആയിരക്കണക്കിനാളുകൾ ജോലിയില്ലാതെ നിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഭേദഗതി സ്വാഗതാർഹമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ തുടർനടപടികൾ സ്വീകരിക്കണമെന്നും ഡോക്ടർ ഓഫ് ഫാർമസി അസോ. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.നോബിൾ സ്കറിയ പറഞ്ഞു. മരുന്നുകളുടെ ഉപയോഗത്തിെൻറ കാര്യത്തിലുൾെപ്പടെ മാർഗനിർദേശം നൽകാൻ ക്ലിനിക്കൽ ഫാർമസിസ്റ്റുകളെ പ്രയോജനപ്പെടുത്തുംവിധമാണ് പുതിയ വിജ്ഞാപനത്തിലെ നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.