ദേശീയപാതയിലെ മദ്യശാല: എക്സൈസ് ഉേദ്യാഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സംശയം ദൂരീകരിക്കാതെ കണ്ണൂർ ^ കുറ്റിപ്പുറം പാതയിൽ മദ്യശാലകൾക്ക് അനുമതി നൽകിയ എക്സൈസ് ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി. ഇത് േദശീയപാതയാണോയെന്ന് പരിശോധിക്കാതെ കഴിഞ്ഞ മാസത്തെ കോടതി വിധിയുടെ മറവിൽ 13 മദ്യശാലകൾ തുറക്കാൻ ബന്ധപ്പെട്ട ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർ അനുമതി നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ സഹിതം കണ്ണൂർ, കോഴിക്കോട്, മലപ്പുറം എക്സൈസ് െഡപ്യൂട്ടി കമീഷണർമാരോട് കോടതിയിൽ ഹാജരാകാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയെ കേസിൽ സ്വമേധയാ കക്ഷി ചേർത്തു.
വിധി ദുർവ്യാഖ്യാനം ചെയ്താണ് മദ്യശാലകൾക്ക് സർക്കാർ അനുമതി നൽകുന്നതെന്ന് കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. തുടർനടപടികൾക്കായി ബുധനാഴ്ച പരിഗണിച്ചപ്പോഴാണ് മറ്റ് നിർദേശങ്ങൾ നൽകിയത്. ഏതൊക്കെ പാതകളിലെ മദ്യഷാപ്പുകളാണ് തുറന്നതെന്ന് കോടതി ആരാഞ്ഞു. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള പാത ദേശീയപാത തന്നെയെന്ന കാര്യത്തിൽ സംശയമില്ലാതിരുന്നതിനാൽ വിധിക്ക് ശേഷവും ഇൗ പാതയിൽ മദ്യശാലകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ, കണ്ണൂർ മുതല്‍ കുറ്റിപ്പുറം വരെയുള്ള പാത ദേശീയ പാതയാണോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.
അതിനാൽ, കോടതി വിധിയുടെ പശ്ചാത്തലത്തിൽ മദ്യഷാപ്പുകൾക്ക് അനുമതി നൽകുകയായിരുന്നു. കണ്ണൂരിൽ ആറും മലപ്പുറത്ത് നാലും കോഴിക്കോട് മൂന്നിനുമാണ് അനുമതി നൽകിയത്. മദ്യശാലകൾ തുറക്കാൻ നിർദേശിച്ചിട്ടില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയ സാഹചര്യത്തിൽ കണ്ണൂർ ^കുറ്റിപ്പുറം റൂട്ടിൽ തുറന്ന ബിയർ ആൻഡ് വൈൻ പാർലറുകളും അടപ്പിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു.
പൊതുജന സ്വാധീനമുള്ളവരുടെ പ്രസ്താവനകൾക്ക് ഉയർന്ന പ്രതികരണമുണ്ടാകുമെന്നിരിക്കെ കോടതി പോലുള്ള സ്ഥാപനത്തെ മോശമായി ചിത്രീകരിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാവുകയെന്ന് വി.എം. സുധീരെൻറ പ്രസ്താവനയെ വിമർശിച്ച് കോടതി ചോദിച്ചു. വിധിയിൽ അവ്യക്തത ഉണ്ടായിരുന്നെങ്കിൽ മദ്യശാലകൾക്ക് ലൈസൻസ് നൽകാൻ തിടുക്കം കൂട്ടാതെ സംശയം ദൂരീകരിക്കാനാണ് ശ്രമിക്കേണ്ടിയിരുന്നതെന്ന് കോടതി പറഞ്ഞു. വിധിയെക്കുറിച്ച് അറിഞ്ഞയുടൻ മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ കോടതിയെ സമീപിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതിെയയല്ല, കേസ് വിജയിക്കാൻ ഹരജിക്കാർ സ്വീകരിച്ച കുറുക്കുവഴികളെയാണ് വിമർശിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കണ്ണൂർ ^ കുറ്റിപ്പുറം പാത ദേശീയപാതയാണെന്ന കേന്ദ്രത്തിെൻറ അറിയിപ്പ് കഴിഞ്ഞ േമയ് 29ന് സംസ്ഥാന സർക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ഇത് മറച്ചുവെച്ചാണ് മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതെന്നും ഹരജിക്കാരനായ കൊയിലാണ്ടി നഗരസഭാ കൗൺസിലർ ഇബ്രാഹിംകുട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുനഃപരിശോധനാ ഹരജികൾ അനുവദിക്കണമെന്ന വി.എം. സുധീരൻ അടക്കമുള്ളവരുടെ അേപക്ഷകൾ അനുവദിച്ച കോടതി കേസ് വീണ്ടും ഇൗ മാസം 14ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.