കൃത്രിമ മഴ: സഹകരിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
text_fieldsചെന്നൈ: കൃത്രിമ മഴക്കുള്ള സാധ്യത പ്രായോഗികമായി പരാജയമെന്ന് ബോധ്യപ്പെട്ടതിനാല്‍ കേരളാ സര്‍ക്കാരിന്‍െറ നീക്കത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സഹകരിക്കില്ല. രാസവസ്തുക്കളുടെ സഹായത്തോടെ വന്‍ ചെലവില്‍ നടപ്പാക്കുന്ന സാങ്കേതിക വിദ്യ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്ന് വ്യക്തമായതിനാലാണ് കൃത്രിമ മഴ ( ക്ളൗഡ് സീഡിങ്) പദ്ധതികളുമായി സഹകരിക്കേണ്ടെന്ന് കേന്ദ്ര കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം തീരുമാനിച്ചത്. ആറുമാസം മുമ്പാണ് നയപരമായ തീരുമാനമെടുത്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചെന്നൈ റീജിയണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്. ബാഹുലേയന്‍ തമ്പി വ്യക്തമാക്കി.
കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ സഹകരണം തേടി കേരളാ സര്‍ക്കാര്‍ നാലുമാസം മുമ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം ഇതിനോട് സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ തമിഴ്നാട്, ആന്ധ്ര പ്രദേശ് , കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ കൃത്രിമ മഴക്കുള്ള നീക്കം നടത്തിയിരുന്നെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയിട്ടില്ല. ലോകത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെല്ലാം കൃത്രിമ മഴ ഒരു പ്രതീക്ഷ പോലെ നിലനില്‍ക്കുന്നുണ്ട്. മഴക്കായി രാസവസ്തുക്കള്‍ വിതറുന്നതിന് വന്‍ സാമ്പത്തിക ചെലവു വേണ്ടി വരുന്നുണ്ട്. ഈ രംഗം വിദേശ സ്വകാര്യ കമ്പനികളുടെ കുത്തകയാണ്.
തമിഴ്നാട്ടില്‍ തുടര്‍ച്ചയായ നാലുവര്‍ഷം മഴ ലഭിക്കാത്തതിനത്തെുടര്‍ന്ന് 1975ല്‍ കൃത്രി മഴക്കുള്ള നീക്കം നടത്തിയിരുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമത്തത്തെുടര്‍ന്ന് 2013ല്‍ ചെന്നൈ നഗരത്തിലെ തടാകങ്ങള്‍ക്ക് മീതെ രാസവസ്തുക്കള്‍ വിതറിയിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായ അറ്റ്മോസ്ഫെറിക്സ് ഇന്‍ക് എന്ന സ്വകാര്യ കമ്പനിയാണ് രണ്ട് ഉദ്യമങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.
രൂക്ഷമായ കുടിവെള്ള ,വൈദ്യുതി ക്ഷാമത്തത്തെുടര്‍ന്ന് കര്‍ണ്ണാടക പവര്‍ കോര്‍പ്പറേഷന്‍െറ അഭ്യര്‍ഥന പ്രകാരം ഷിമോഗ ജില്ലയിലുള്ള ലിംഗനമക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിലും രാസവസ്തുക്കള്‍ വിതറി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലും സമാന നീക്കം നടത്തി. ഇവിടങ്ങളില്‍ ഉദ്ദേശിച്ച മഴ ലഭിച്ചിരുന്നില്ല. പിന്നീട് പെയ്ത സ്വാഭാവിക മഴ ക്ളൗഡ് സീഡിങ് മൂലമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. ലോകത്തിന്‍െറ പല പ്രദേശങ്ങളിലും കൊട്ടിഘോഷിച്ചുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
അമേരിക്കന്‍ ശാസ്ത്രജഞരാണ് 1946ല്‍ ക്ളൗഡ് സീഡിങ് സാങ്കേതിക വിദ്യ രൂപപ്പെടുത്തിയത്. മേഘാവൃതമെങ്കിലും മഴ പെയ്യാത്ത അവസ്ഥയിലാണ് ക്ളൗഡ് സീഡിങ് സാങ്കേതിക വിദ്യ പ്രയോഗിക്കുന്നത്. മേഘപാളികളിലെ നീരാവിയെ രാസവസ്തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റുന്നതാണ് കൃത്രിമ മഴക്കു പിന്നിലെ സാങ്കേതിക വിദ്യ. മേഘാവൃതമായ പ്രദേശങ്ങള്‍ റഡാറുകളുടെ സഹായത്താലാണ് കണ്ടത്തെുന്നത്. റോക്കറ്റോ വിമാനങ്ങളോ ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ വിതറുന്നത്. ഭൂമിയില്‍ നിന്ന് 12,000 അടി ഉയരത്തില്‍ രണ്ടായിരം മീറ്റര്‍ കനവും ആറുകിലോമീറ്റര്‍ നീളവുമുള്ള മേഘപടലങ്ങളാണ് കൃത്രിമ മഴക്കായി തെരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.