മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തി -VIDEO
text_fieldsആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. െവള്ളാപ്പള്ളി 54 വർഷമായി പ്രസിഡൻറായിരിക്കുന്ന കണിച്ചുകുളങ്ങര ദേവ ീക്ഷേത്രത്തില്‍ ടൂറിസം വകുപ്പ് അനുവദിച്ച പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് മുഖ്യമന്ത്രി മന്ത്രിമാര ുമായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. അഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചിട്ടാണ് ഉദ്ഘാടന സ്ഥലത്തേക്ക ് പോയത്. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യമന് ത്രിക്കൊപ്പം ഉണ്ടായിരുന്നത്.
സർക്കാറിെൻറ ആയിരംദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ എട ്ടു പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി എത്തിയത്. ആദ്യത്തെ പരിപാടി കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റേഷൻ സെൻറർ നിർമാണോദ്ഘാടനം ആയിരുന്നു. 3. 33 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ ഫെസിലിറ്റേഷന്‍ സെൻറര്‍ നിര്‍മിക്കുന്നത്. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പിണറായിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും കടുത്ത വാക്പോര് തുടരുന്നതിനിടയിലെ ഇൗ സന്ദർശനം പ്രസക്തി ഏറെ.
മുന്നാക്ക സംവരണ വിഷയത്തിലടക്കം എൻ.എസ്.എസിന് അനുകൂല നിലപാടുകൾ സ്വീകരിച്ചിട്ടും ശബരിമല വിഷയത്തിൽ ഇടതുപക്ഷ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നയമാണ് എൻ.എസ്.എസ് നേതൃത്വം തുടക്കം മുതൽ സ്വീകരിച്ചത്. എന്നാൽ, ശബരിമല സ്ത്രീപ്രവേശനത്തിലടക്കം തുടക്കം മുതൽ സർക്കാർ അനുകൂലനിലപാടാണ് എസ്.എൻ.ഡി.പി നേതൃത്വത്തിന്. വനിതാമതിലിലടക്കം എസ്.എൻ.ഡി.പി സർക്കാറുമായി സഹകരിച്ചു.
ക്ഷേത്രാചാരങ്ങൾ ഓരോ കാലത്തും ലംഘിക്കപ്പെടുന്നുണ്ട് -പിണറായി വിജയൻ
ചേർത്തല: ആചാരങ്ങളൊന്നും മാറാൻ പാടിെല്ലന്ന് പറയുന്ന ഈ കാലത്ത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ് കണിച്ചുകുളങ്ങര ക്ഷേത്ര ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണിച്ചുകുളങ്ങരയിൽ സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷൻ സെൻററിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾ നിലനിന്ന കാലത്ത് ക്ഷേത്ര ഉടമകളായ ബ്രാഹ്മണ കുടുംബം താഴ്ന്ന ജാതിയിൽപെട്ടൊരാളെ പൂജാകർമങ്ങൾ പഠിപ്പിച്ച് ക്ഷേത്രം കൈമാറിയെന്ന കണിച്ചുകുളങ്ങര ക്ഷേത്രചരിത്രം ആചാരങ്ങളൊന്നും മാറാൻ പാടില്ലെന്ന് പറയുന്ന ഈ കാലത്ത് ശ്രദ്ധേയമാണ്. പിന്നീട്, കോഴിയെ വെട്ടുന്നതും മൃഗബലിയും വേണ്ടെന്നുവെച്ചു.
അങ്ങനെ ആചാരങ്ങളെല്ലാം മാറിയതുകൊണ്ട് ദേവിയുടെ ശക്തി കുറയുകയല്ല കൂടുകയാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾതന്നെ പറയുന്നു. പിൽഗ്രിം ഫെസിലിറ്റേഷൻ സെൻററിെൻറ ഒന്നാംഘട്ടത്തിനാണ് 3.5 കോടി അനുവദിച്ചതെന്നും രണ്ടാം ഘട്ടത്തിന് രണ്ടുകോടി രൂപ അനുവദിക്കുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കേരള രാഷ്ട്രീയത്തിൽ സംഘടിത വോട്ടുബാങ്കിെൻറ ശക്തിയെ എല്ലാ ഭരണാധികാരികളും ഭയപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതിനെതിരെ പോരാടി വിജയിെച്ചന്ന് സ്വാഗതം പറഞ്ഞ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡൻറ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംഘടിത വോട്ടുബാങ്ക് ശക്തിയിൽ പാർശ്വവത്കരിക്കപ്പെട്ട അസംഘടിത വിഭാഗം സാമൂഹിക പിന്നാക്കാവസ്ഥയുടെ ഇരകളായി മാറി. ഇതിനെതിരായ നവോത്ഥാനമാണ് ആധുനിക കേരളം ആവശ്യപ്പെടുന്നത്. ആ നിലയിലേക്ക് കേരള രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ തേൻറടം കാണിച്ച പിണറായി വിജയന് കേരളത്തിലെ നവോത്ഥാന, പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണ ഉണ്ടാകും. എഴുന്നള്ളത്തിനിടെ അപകടമുണ്ടാകുന്നതുകണ്ട് ഇൗ ക്ഷേത്രത്തിൽ ആറാട്ടിന് ആന എഴുന്നള്ളത്ത് വേണ്ടെന്നുവെച്ചു. ഒരു ദേവീകോപവും ഉണ്ടായില്ല. ദേവിക്ക് ശക്തി കൂടിയിട്ടേയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.