ഷാരോൺ കൊലക്കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി -കുടുംബം
text_fieldsതിരുവനന്തപുരം: ഷാരോൺ കൊലക്കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയതായി ഷാരോണിന്‍റെ കുടുംബം. കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്നും നിലവിലെ അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാരോണിന്‍റെ കുടുംബം. മുഖ്യമന്ത്രി ഓഫീസിൽ ഇല്ലാതിരുന്നതിനാൽ പ്രൈവറ്റ് സെക്രട്ടറിക്കാണ് പരാതി നൽകിയത്.
കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് റൂറൽ എസ്.പിക്ക് നിയമോപദേശം ലഭിച്ചിരുന്നു. തൊണ്ടിമുതൽ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിൽ നിന്നാണ്. ഇതിനാൽ കേസ് തമിഴ്നാട് പൊലീസിന് കൈമാറണമെന്നായിരുന്നു നിയമോപദേശം.
നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി.എസ്.സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോൺ രാജ് ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിക്കുമെന്ന ജാതകദോഷത്തിൽ ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു. ജാതകദോഷം കാരണം ആദ്യ ഭർത്താവ് നവംബറിന് മുൻപ് മരിക്കുമെന്ന് പെൺകുട്ടി അന്ധമായി വിശ്വസിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചത്. അതിന് മുമ്പ് ആസൂത്രിതമായി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി അവർ താലി ചാർത്തുകയും സിന്ദൂരം തൊടുകയും ചെയ്തിരുന്നുവെന്നും ഷാരോണിന്റെ അമ്മ പറഞ്ഞിരുന്നു.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.