അതിരപ്പിള്ളി: മുഖ്യമന്ത്രി ഏപ്രിൽ18ന് തന്നെ അനുമതി നൽകി
text_fieldsതിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുടെ അനുമതിപത്രം പുതുക്കാനുള്ള നീക്കത്തിന് വൈദ്യുതി ബോർഡിന് അനുമതി നൽകിയത് മുഖ്യമന്ത്രി തന്നെ. കാലാവധി കഴിഞ്ഞ അനുമതിപത്രം പുതുക്കാൻ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയെ (സി.ഇ.എ) സമീപിക്കാൻ കെ.എസ്.ഇ.ബിക്ക് നിരാക്ഷേപപത്ര (എൻ.ഒ.സി) അനുമതി നൽകാനുള്ള ഫയലിൽ ഏപ്രിൽ18ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒപ്പുവെച്ചത്.
മന്ത്രിസഭയിലും എൽ.ഡി.എഫിലും ചർച്ച ചെയ്യാതെയാണ് ഉൗർജവകുപ്പ് വഴി കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയത്. ഇതോടെ സി.പി.ഐ എതിർപ്പ് കടുപ്പിച്ചു. എൽ.ഡി.എഫിെൻറ അജണ്ടയിലോ പ്രകടനപത്രികയിലോ ഇല്ലാത്ത വിഷയമാണ് പദ്ധതി എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു. എൽ.ഡി.എഫിൽ സമവായം ഇല്ലാതെ പദ്ധതി നടപ്പാവില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണിയും വിശദീകരിച്ചു. നേരേത്ത കോൺഗ്രസ് നേതൃത്വവും എതിർത്തിരുന്നു.
സി.പി.എം നീക്കം കൃത്യമായ കണക്കുകൂട്ടലോടെയെന്ന സംശയമാണ് സി.പി.െഎ നേതൃത്വത്തിന്. പദ്ധതിക്ക് ലഭിച്ച സി.ഇ.എയുടെ സാേങ്കതിക- സാമ്പത്തിക അനുമതിയുടെ കാലാവധി കഴിഞ്ഞതും പുതുക്കാൻ ഏഴ് വർഷത്തെ എൻ.ഒ.സിയാണ് നൽകിയത് എന്നതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാലാവധി കഴിഞ്ഞ അനുമതിപത്രം പുതുക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതിൽ അസാധാരണമായി ഒന്നുമില്ലെന്നും എം.എം. മണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയുള്ള നീക്കം തുടക്കത്തിലേ ചെറുക്കണമെന്ന നിലപാടാണ് സി.പി.െഎക്ക്. ആദ്യദിവസം പരസ്യപ്രതികരണത്തിൽനിന്ന് ഒഴിഞ്ഞ സംസ്ഥാന സെക്രട്ടറിയുടെ പരസ്യവിമർശനം ഇതിെൻറ ഭാഗമാണ്. എല്‍.ഡി.എഫില്‍ തീരുമാനം എടുക്കുന്നത് സംസ്ഥാന സമിതിയാണെന്ന് കാനം ഒാർമിപ്പിച്ചു. സമവായത്തിന് തയാറെന്ന മന്ത്രി എം.എം. മണിയുടെ പ്രസ്താവനയെ ‘ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ’യെന്ന് കാനം പരിഹസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.