സിനിമാക്കാരുമായി മുഖ്യമന്ത്രിക്ക് ചർച്ചയും സെൽഫിയുമാകാം; ഉദ്യോഗാർഥികളുമായി ചർച്ചക്കില്ല -കെ.എസ്. ശബരിനാഥൻ
text_fieldsകോഴിക്കോട്: സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ തയാറാക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ശബരിനാഥൻ. സിനിമാ മേഖലയിൽ തൊഴിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒരുകൂട്ടം സിനിമാ പ്രവർത്തകരുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി, ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ശബരിനാഥൻ ചോദിക്കുന്നു.
സിനിമാക്കാരുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തിയ മുഖ്യമന്ത്രി അവരോടൊപ്പം സെൽഫി എടുത്താണ് മീറ്റിങ് അവസാനിച്ചതെന്ന് എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. എന്തിന് ഈ ഇരട്ടനീതിയെന്നും ശബരിനാഥൻ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമാ മേഖലയിൽ തൊഴിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഒരുകൂട്ടം സിനിമാ പ്രവർത്തകരുമായി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി ചില ഉറപ്പുകൾ നൽകുകയും ചെയ്തു. അവരുമൊത്ത് ഒരു സെൽഫി എടുത്താണ് മീറ്റിങ് അവസാനിച്ചത്. വളരെ നല്ലത്, അതിൽ തെറ്റില്ല. എന്നാൽ, സെക്രട്ടേറിയറ്റിന്‍റെ പുറത്ത് സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ ഒരു ചർച്ചക്ക് വിളിക്കുവാനും അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ല? എന്തിന് ഈ ഇരട്ടനീതി?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.