Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാർ​​​​ട്ടേഡ്​​...

ചാർ​​​​ട്ടേഡ്​​ വിമാനങ്ങൾ തടയില്ല; ഉയർന്ന നിരക്ക്​ ഈടാക്കരുത്​ -മുഖ്യമന്ത്രി

text_fields
bookmark_border
ചാർ​​​​ട്ടേഡ്​​ വിമാനങ്ങൾ തടയില്ല; ഉയർന്ന നിരക്ക്​ ഈടാക്കരുത്​ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വിദേശത്തുനിന്ന്​ ചാർ​ട്ടഡ്​ വിമാനങ്ങൾ ഏർപ്പെടുത്തുന്ന സംഘടനകൾ ഉയർന്ന നിരക്ക്​ ഈടാക്കരുതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിമാനങ്ങൾ വന്ദേഭാരത്​ നിരക്കിൽ സർവിസ്​ നടത്തണം. മുൻഗണന വിഭാഗങ്ങൾക്ക്​ ആദ്യം യാത്രക്കുള്ള സൗകര്യമൊരുക്കണ​മെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി. 

തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ ​പേരെയും കൊണ്ടുവരും. ഇവരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും. ഇതിനുള്ള എല്ലാ സംവിധാനവും സജ്ജമാക്കും.

മേയ്​ ഏഴുമുതലാണ്​ വന്ദേഭാരത്​ പദ്ധതി പ്രകാരം വിമാനങ്ങൾ വന്നുതുടങ്ങിയത്​. ജൂൺ രണ്ടുവരെ 140 വിമാനങ്ങൾ വന്നു. 24333പേരാണ്​ ഇങ്ങനെ വന്നത്​. 3 കപ്പലിലായി 1488 പേരുമടക്കം 25821 പേർ​ ഇതുവ​രെ വിദേശത്തുനിന്നെത്തി. വന്ദേഭാരത്​ പ്രകാരം ഒരു വിമാനവും കേരളം തടഞ്ഞിട്ടില്ല. വേണ്ടെന്നുവെച്ചിട്ടുമില്ല. ചോദിച്ച എല്ലാ വിമാനത്തിനും അനുമതിനൽകിയിട്ടുണ്ട്​ -മുഖ്യമന്ത്രി വ്യക്​തമാക്കി.

വന്ദേഭാരതി​​​െൻറ രണ്ടാം ഘട്ടത്തിൽ ഒരു ദിവസം 12 വിമാനങ്ങൾ സർവിസ്​ നടത്തുമെന്നാണ്​ കേന്ദ്രസർക്കാർ അറിയിച്ചത്​​. എന്നാൽ ഇത്രയും വിമാനങ്ങൾ കേന്ദ്രം ഇപ്പോൾ ഷെഡ്യൂൾ ചെയ്​തിട്ടില്ല. ചാർട്ടർ വിമാനങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകി​. ഏതെങ്കിലും സംഘടനകൾ വിമാനം ചാർട്ട്​ ചെയ്യുകയാണെങ്കിലും അതിന്​ അനുമതി നൽകുന്നതിനും തടസ്സമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

വന്ദേ ഭാരത്​ മിഷ​​​െൻറ ഭാഗമായി കുടുതൽ വിമാന സർവിസുകൾ നടത്തുന്നതിന്​ തടസ്സം കേ​രള സർക്കാരാണെന്ന്​ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ്​ മുഖ്യമന്ത്രി ഇന്ന്​ വാർത്താ സമ്മേളനത്തിൽ നൽകിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightpinarayiPravasi Returnchartered flight
News Summary - cm on charted flight kerala news
Next Story