'നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി, എൽ.ഡി.എഫ് ആലോചിക്കേണ്ടതില്ല'
text_fieldsതിരുവനന്തപുരം: പാലാ ബിഷപ്പിെൻറ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതിനാൽ എൽ.ഡി.എഫ് ആലോചിക്കേണ്ടതില്ലെന്ന് കൺവീനർ എ. വിജയരാഘവൻ. കാര്യങ്ങൾ നന്നായി പരിശോധിക്കുേമ്പാഴാണ് അഭിപ്രായം പറയുന്നതെന്നും എൽ.ഡി.എഫ് യോഗ ശേഷം വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം പറയുന്നതിന് വസ്തുതയുടെ പിൻബലമില്ല. താമരശ്ശേരി ചുരം 140-150 കിലോമീറ്റർ േവഗത്തിൽ ഒാടിച്ചുകയറ്റിയ ആളിെൻറ ഒഴിവ് നികത്തുകയാണ് കെ.പി.സി.സി പ്രസിഡൻറെന്നും സുധാകരെൻറ വിമർശനങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
ദേശീയ തലത്തിൽ കർഷകർ നടത്തുന്ന സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് സെപ്റ്റംബർ 27ന് ഹർത്താൽ നടത്തുന്നത്. ഹർത്താലിെൻറ ഭാഗമായി സംസ്ഥാനത്തെമ്പാടും അഞ്ചുപേരടങ്ങുന്ന െഎക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച് അഞ്ചു ലക്ഷം പേരെ അണിനിരത്തും. ഹർത്താൽ ദിവസം പരീക്ഷകൾ ഉണ്ടല്ലോയെന്ന ചോദ്യത്തിന് പരീക്ഷ മാറ്റാമല്ലോയെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.