തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം മുഖ്യമന്ത്രിയുടെത്- കോടിയേരി
text_fieldsതിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിേയരി ബാലകൃഷ്ണൻ. തെറ്റു ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ല. െതറ്റു ചെയ്യാത്തവരെ ശിക്ഷിക്കുകയുമില്ല. തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണ് അതു കഴിഞ്ഞു മാത്രമാണ് തീരുമാനമുണ്ടാകുക. അതുവരെ കാത്തിരിക്കണമെന്നും കോടിയേരി പറഞ്ഞു.
സോളാർ കേസിൽ നിന്ന് രക്ഷ നേടാനാണ് കോൺഗ്രസ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഒരു ചാണ്ടിയിൽ പിടിച്ചു കയറി മറ്റൊരു ചാണ്ടിെയ രക്ഷിക്കാനാണ് ശ്രമമെന്നും കോടിയേരി പരിഹസിച്ചു. സ്വന്തം എം.പിെയ തടയാൻ സാധിക്കാത്തവരാണ് സർക്കാറിനെതിെര തിരിയുന്നത്. ആദ്യം അവരുെട എം.പിയെ നിലക്കു നിർത്താൻ കോൺഗ്രസ് പഠിക്കെട്ട എന്ന് തോമസ് ചാണ്ടിക്കുവേണ്ടി കോൺഗ്രസ് എം.പി വിവേക് തൻഖ കോടതിയിൽ ഹാജരായതിനെ പരാമർശിച്ച് കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.