മുഖ്യമന്ത്രി ഡൽഹിക്ക് പോയത് കീഴാറ്റൂരിലെ വയൽക്കിളികളെ ഒാടിക്കാനല്ല - ജി. സുധാകാരൻ
text_fieldsതിരുവനന്തപുരം: കീഴാറ്റൂരിൽ സമരം നടത്തുന്ന വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയിരിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. മുഖ്യമന്ത്രി ഡൽഹിയിൽ പോയത് സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി നിയമ സഭയിൽ വ്യക്തമാക്കി.
ദേശീയപാത 66ല്‍ വളാഞ്ചേരി- കുറ്റിപ്പുറം മേഖലയില്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന ജനകീയ പ്രതിഷേധം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് േനാട്ടീസ് നൽകി.
ആരാധനാലയങ്ങൾ ഒഴിവാക്കിയുള്ള ദേശീയപാതാ വികസനത്തിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രതിപക്ഷത്തിെൻറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി സുധാകരൻ പറഞ്ഞു.
വളാഞ്ചേരി- കുറ്റിപ്പുറം മേഖലയില്‍ ദേശീയപാതാവികസനം സംബന്ധിച്ച് എട്ടു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്‌നമുള്ളത്. രണ്ട് ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ അലൈൻമെൻറില്‍ മാറ്റം വരുത്തുമ്പോള്‍ 32 വീടുകള്‍ നഷ്ടപ്പെടും. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ഒരു ആരാധനാലയവും പൊളിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.