സി.ഐ.എ, ശബരിമല: നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി; കേസുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും നിയമാനുസൃതം പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി.എ റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സി.ഐ.എ, ശബരിമല വിഷയങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത േകസുകൾ പിൻവലിച്ചിട്ടില്ല. ഈ കേസുകളുടെ സ്വഭാവം ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ഇതിനായി ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.ഐ.എ, ശബരിമല വിഷയങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് നിയിമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.