മുരുകെൻറ കുടുംബത്തോട് കേരളം മാപ്പുപറയുന്നതായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകെൻറ കുടുംബത്തോട് കേരളം മാപ്പുപറയുെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടംപറ്റി ആശുപത്രിയിൽ എത്തിച്ചിട്ടും ചികിത്സ കിട്ടാതെ മുരുകൻ മരിച്ചത് കേരളത്തിനാകെ അപമാനമുണ്ടാക്കിയ സംഭവമാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണമോ നിയമ ഭേദഗതിയോ ആവശ്യമെങ്കില്‍ അത് ചെയ്യും.
ഇക്കാര്യത്തിൽ പൊലീസിെൻറ അന്വേഷണത്തിന് പുറമെ ഉന്നതമായ ഒരു മെഡിക്കല്‍ ടീം ആശുപത്രികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുമെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടുള്ള പ്രതിപക്ഷ നോട്ടീസില്‍ ഇടപെട്ട് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ദൈവത്തിെൻറ സ്വന്തം നാട് എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ചികിത്സ കിട്ടാതെ ഒരാൾ മരിച്ചത്. മുരുകന് ഒപ്പം ഒരാൾ ഇല്ലാതിരുന്നതിനാൽ ചികിത്സക്കുള്ള പണം ലഭിക്കില്ലെന്ന് കരുതി ആശുപത്രികൾ ചികിത്സ നിഷേധിച്ചത് ക്രൂരമായിപ്പോയി.
തമിഴ്നാട് സ്വദേശി മുരുകെൻറ മരണം ഏെറ ഖേദകരമാണെന്ന് മന്ത്രി കെ.കെ. ൈശലജയും വ്യക്തമാക്കി. ആദ്യം എത്തിച്ച സ്വകാര്യ ആശുപത്രികളിൽനിന്ന് പ്രാഥമിക ചികിത്സ ലഭിക്കാത്തതാണ് മുരുകെൻറ മരണത്തിന് കാരണമായത്. പ്രാഥമിക ചികിത്സ നൽകുകയെന്ന ഉത്തരവാദിത്തം അവർ നിർവഹിച്ചില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ഡോക്ടർ പരിശോധിെച്ചങ്കിലും വെൻറിലേറ്റർ ഒഴിവില്ലാത്തതിനാൽ അഡ്മിറ്റ് ചെയ്തില്ല. പ്രാഥമിക ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികൾക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്. വകുപ്പുതലത്തിലും അന്വേഷണം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും അനാസ്ഥ കാട്ടിയിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവം ഖേദകരമായിപ്പോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.