കടകൾ രാത്രി 7.30 വരെ മാത്രം മതിയെന്ന് തറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കടകൾ രാത്രി 7.30 വരെ പ്രവർത്തിച്ചാൽ മതിയെന്ന് തറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. രാത്രി ഒമ്പതോടെ എല്ലാ യാത്രയും നിർത്തുന്ന സ്ഥിതിവരുേമ്പാൾ 7.30 ഒാടെ കടകൾ അടഞ്ഞുപോകുന്നതുകൊണ്ട് വലിയ പ്രയാസമൊന്നും വരാനില്ല. 7.30ന് തന്നെ കടകൾ അടഞ്ഞു പോകുന്നതാണ് നല്ലത്.
എന്നാൽ, ചില ഇളവുകൾ വേണ്ട സ്ഥലത്ത് അത് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട സൂപ്പർ മാർക്കറ്റുകൾക്കും മൾട്ടിപ്ലക്സ് ഉൾപ്പെടെ തിയറ്ററുകൾക്കും മാളുകൾക്കുമാണ് രാത്രി 7.30 വരെ ആയി പ്രവർത്തന സമയം ചുരുക്കിയതെന്ന് ചൊവ്വാഴ്ച ചീഫ് സെക്രട്ടറി വ്യക്തത വരുത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ തിരുത്ത്.
ശനിയും ഞായറും പൊതു അവധി നൽകിയത് ആളുകളുടെ ബന്ധെപ്പടൽ ചുരുക്കിക്കൊണ്ടുവരാനാണ്. ഇതുമായി എല്ലാവരും സഹകരിക്കണം. കടകൾ സാധാരണ നിലക്ക് ഞായറാഴ്ച പ്രവർത്തിക്കാറില്ല.
യാത്ര മുഴുവൻ തടസ്സപ്പെട്ട് ലോക്ഡൗൺ അന്തരീക്ഷം ഉദ്ദേശിക്കുന്നില്ല. നോമ്പുകാലത്ത് പ്രയാസം ഉണ്ടാകരുതെന്നുകണ്ട് ഭക്ഷണം ഒരുക്കുന്നതിൽ ക്രമീകരണം സ്വീകരിച്ചിരുന്നു. അത് ഇത്തവണയും തുടരും. ഹോട്ടലിൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കേണ്ടതില്ല, വാങ്ങിക്കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.