Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pk kunhalikkutty
cancel
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ ക്ഷേമ...

ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ തിരിച്ചെടുത്ത്​ മുഖ്യമന്ത്രി​ സമുദായത്തെ അപമാനിച്ചു -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകു​പ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ മുസ്​ലിം ലീഗ്​. ഇത്​ ഒരു സമുദായത്തെ തന്നെ അപമാനിക്കുന്നതിന്​ തുല്യമാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മന്ത്രിക്ക്​ എന്ത്​ വകുപ്പ്​ കൊടുത്തു, കൊടുത്തില്ല എന്നതല്ല ഇവിടത്തെ പ്രശ്​നം. കൊടുത്തിട്ട്​ തിരച്ചെടുത്തു എന്നതാണ്​ പ്രശ്​നം. ബന്ധപ്പെട്ട സമുദായം അത്​ കൈകാര്യം ചെയ്യുന്നത്​ ശരിയല്ലെന്നതാണ്​ ഇതിന്​ പിന്നിലെ കാരമായി പറയുന്നത്​.

ഇതിനേക്കാൾ അപമാനിക്കൽ വേറെ എന്തുണ്ട്​. ആ സമുദായം അത്​ കൈകാര്യം ചെയ്യുന്നത്​ ശരിയല്ലെന്ന്​ പറയുന്നത്​ അപമാനിക്കലാണ്​. മതേതര പാരമ്പര്യത്തിന്​ തന്നെ അത്​ മോശമാണ്​ -പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്​ലിം ലീഗ്​ ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

മന്ത്രി വി. അബ്​ദുറഹ്​മാന്​ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ നൽകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ​. എന്നാൽ, ന്യൂനപക്ഷ ക്ഷേമ വകു​പ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തത്​ എല്ലാവരും സ്വാഗതം ചെയ്തുവെന്നാണ്​ പിണറായി വിജയൻ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്​. മുസ്​ലിം സമുദായത്തിന്​ എന്നിലും സർക്കാറിലും വിശ്വാസമുണ്ട്​. ഏതെങ്കിലും ക്രിസ്ത്യൻ സഭകൾ പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തത്. പൊതുതീരുമാനത്തി​ന്‍റെ ഭാഗമായാണ്​ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്​ലിം ലീഗ്​​ അല്ല വകുപ്പു​കൾ നിശ്ചയിക്കുന്നത്​. മുസ്​ലിം സമു​ദായത്തിന്‍റെ അട്ടിപ്പേറാവകാശം അവർക്കില്ല. മന്ത്രി കെ.ടി. ജലീലിന്‍റെ നേതൃത്വത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ നല്ല രീതിയിലാണ്​ കഴിഞ്ഞ തവണ പ്രവർത്തിച്ചത്​. അതിനെ പറ്റി ആർക്കും പരാതിയും ആക്ഷേപവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - CM insults community by withdrawing Minority Welfare Department
Next Story