മുഖ്യമന്ത്രി ദീർഘവീക്ഷണമുള്ളയാൾ, മലയാളികൾ സിംഹങ്ങൾ; പുകഴ്ത്തി ഗവർണർ
text_fieldsതിരുവനന്തപുരം: റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്. പ്രതിപക്ഷവും ഭരണപക്ഷവും വികസനത്തിന് വേണ്ടി ഒന്നിക്കണമെന്നും ഗവർണർ പറഞ്ഞു.
മോദിയുടെ വികസിത് ഭാരത് ആശയത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി കഴിഞ്ഞദിവസം സംസാരിച്ചു. വികസിത ഭാരതം സാധ്യമാവണമെങ്കിൽ എല്ലാവരും ഒന്നായി പ്രവർത്തിക്കണം. മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളുമുണ്ടാകുന്നത് സ്വാഭാവികമാണ്. കേരളം ഒന്നിനും പിറകിലല്ലെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വികസിത കേരളം സംബന്ധിച്ച് സംസാരിച്ചു. മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടു. എന്‍റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്. മലയാളികൾ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.