പി.എസ്.സി പരീക്ഷ വിലക്ക് ന്യായീകരിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്നപേരിൽ ഉദ്യോഗാർഥികളെ പരീക്ഷയിൽനിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന സമീപനങ്ങളും ഇടപെടലുകളും സമൂഹത്തിന് ചേർന്നതല്ലെന്ന് വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ ചില കാര്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരന്തരം തെറ്റായ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിനെ സമീപിക്കാൻ സർക്കാർ നിർബന്ധിതമാകുകയാണ്. ഇക്കാര്യത്തിൽ നിയമമന്ത്രി എന്നനിലയിൽ മന്ത്രി എ.െക. ബാലൻ പറഞ്ഞതിൽ ഒരു പിശകുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.