യുവതിപ്രവേശനം കേസിനെ ദുർബലപ്പെടുത്തും –രാഹുല്‍ ഈശ്വര്‍
text_fieldsകൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് ഇൗ മാസം 22ന് സുപ്രീംകോടതിയില്‍ നടക്ക ുന്ന കേസിനെ ദുർബലപ്പെടുത്തുമെന്ന് അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുല്‍ ഈശ്വര്‍. ശബ രിമലയില്‍ യുവതിപ്രവേശനം സാധാരണമായെന്ന് കോടതി തെറ്റിദ്ധരിക്കപ്പെടുമോയെന്ന് ആ ശങ്കയുണ്ട്. ശബരിമലയിൽ 10 സ്ത്രീകൾ കയറിയെന്നാണ് ഇപ്പോഴത്തെ അവകാശവാദം. യുവതിപ്രവേശനം സുഗമമായി നടക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. കേസ് ദുർബലപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ് ഇതെന്നും രാഹുൽ ഈശ്വർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ ദിവസം ശ്രീലങ്കയിൽനിന്നുള്ള യുവതി ശബരിമലയിൽ ദർശനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണ്. പൊലീസ് ഉദ്യോഗസ്ഥർ ഉൾെപ്പടെ ഇക്കാര്യത്തിൽ ബോധവാന്മാരാണ്. പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശത്തിലാണ് ഇത്തരം വാർത്തകൾ പരത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. സി.സി ടി.വി ദൃശ്യങ്ങളിൽ സ്ത്രീ മലകയറിയിട്ടില്ലെന്ന് വ്യക്തമാണ്.
യുവതി കയറി ഇറങ്ങിയപ്പോൾ ഇരുമുടിക്കെട്ടിെൻറ നിറംമാറി. വസ്ത്രങ്ങളിലും മല ഇറങ്ങിയതായി കാണിക്കുന്ന ചിത്രത്തിൽ വ്യത്യാസമുണ്ട്. പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ ഇത് വ്യക്തമാണ്. ആ ദിവസത്തെ കൂടുതൽ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രി തയറാകണം. ശബരിമലയിൽ ദലിത് സ്ത്രീ കയറിയതിനാണ് ശുദ്ധിക്രിയകൾ ചെയ്തതെന്ന് മുഖ്യമന്ത്രിയാണ് പ്രചരിപ്പിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി ജാതിരാഷ്ട്രീയം കളിക്കുകയാണ്. പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കിൽ സമരം ചെയ്യുന്ന ഞങ്ങളുടെ മുന്നിലൂടെ സ്ത്രീകളെ ദർശനത്തിന് കൊണ്ടുപോകണം. രാഹുൽ ഈശ്വർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.