രാഷ്ട്രീയ സംഘർഷം: മുഖ്യമന്ത്രി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തും
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷാവസ്ഥെയ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരനുമായും ആർ.എസ്.എസ് സംസ്ഥാന മേധാവിയുമായും ചർച്ച നടത്തും. ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന് നൽകിയ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് ചർച്ച. ചർച്ചക്ക് ശേഷം സമാധാനത്തിന് പൊതു അഭ്യർഥന നടത്തുമെന്നും മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പുൽനകിയിട്ടുണ്ട്. ആവർത്തിച്ച് നിർദേശം നൽകിയിട്ടും അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സർക്കാർ ഒൗദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ഗവർണറുടെ ഇടപെടലിന് ബി.ജെ.പി നേരത്തേ മുതൽ ശ്രമിച്ചു വരികയായിരുന്നു. കണ്ണൂരിലെ അക്രമ സംഭവങ്ങളുടെപേരിൽ ബി.ജെ.പി നേതാക്കളിൽനിന്ന് നിരവധി നിവേദനങ്ങൾ ഗവർണർക്ക് ലഭിച്ചിരുന്നു. അവയെല്ലാം രാജ്ഭവൻ സർക്കാർ പരിഗണനക്കായി അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് നടന്ന സംഭവത്തിൽ നടപടിയെടുത്ത് അറിയിക്കണം എന്ന കുറേക്കൂടി ശക്തമായ നിലപാട് ഗവർണർ സ്വീകരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ ഗവർണർക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. ഗവർണർ വെറും പോസ്റ്റുമാനല്ലെന്ന് ആക്ഷേപിച്ച് അവർ തങ്ങളുടെ അനിഷ്ടം പ്രകടമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ തന്നെ വിളിച്ചുവരുത്തുന്നവിധം ശക്തമായ ഇടപെടലിന് ഗവർണർ തയാറായത്. രാവിലെ 11.30ഒാടെ മുഖ്യമന്ത്രിയും ഒരു മണിക്കൂറിന് ശേഷം ഡി.ജി.പിയും ഗവർണറെ കാണുകയായിരുന്നു.
അതേസമയം, കൊലക്കേസ് പ്രതികളെ തൊട്ടടുത്ത ദിവസം തന്നെ സാഹസികമായി പിടികൂടാനായത് സർക്കാറിന് വലിയ ആശ്വാസമായി. ബി.ജെ.പി ഒാഫിസ് ആക്രമണ സമയത്ത് ഒരാളൊഴികെ പൊലീസുകാർ അക്രമികളെ തടയാതെ നോക്കിനിന്നതിെൻറ നാണക്കേടുകൂടി പൊലീസിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ നടപടിക്കാണ് പൊലീസ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.