‘ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച നുണപ്രചാരണം സൗഹൃദം തകര്‍ക്കാന്‍’
text_fieldsതിരുവനനതപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂർവം പ്രചാരണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജനം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപക ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് പ്രചാരണം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇതു കൂടുതലും നടക്കുന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് പ്രചാരണത്തിനു പിന്നില്‍.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കു വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ചികിത്സ സഹായവും അപകട ഇന്‍ഷുറന്‍സും ഇതില്‍പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളെ സഹായിച്ചത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇതര സംസ്ഥാനത്തുനിന്ന് വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും ഇൗ കുപ്രചാരണത്തിൽ ഇതരസംസ്ഥാന തൊഴിലാളികളും കുടുംബാംഗങ്ങളും വീഴരുതെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. കോഴിക്കോട്ട് ഒരു ഹോട്ടൽ ഉടമ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ മർദിെച്ചന്നും അയാൾ പിന്നീട് മരിെച്ചന്ന നിലയിലുള്ള തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത്. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.