പിണറായിയിലെ ഗ്രാമസഭയിൽ നാട്ടുകാരനായി മുഖ്യമന്ത്രിയും
text_fieldsതലശ്ശേരി: സർക്കാർ തീരുമാനം തെറ്റിക്കാതെ പിണറായി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ഗ്രാമസഭയിൽ വ്യാഴാഴ്ച നാട്ടുകാരനായ മുഖ്യമന്ത്രിയും പെങ്കടുത്തു. എടക്കടവ് കെട്ട്താങ്ങിക്ക് സമീപത്തെ വയലിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒന്നാം നമ്പർ ബൂത്തിലെ 121ാം നമ്പർ വോട്ടറാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമസഭയിൽ സംബന്ധിച്ച അദ്ദേഹം അതിെൻറ ഉദ്ഘാടകനുമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഗ്രാമസഭയിൽ പെങ്കടുത്തു.
രാവിലെ 10നാണ് ഗ്രാമസഭ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ, ചടങ്ങുകൾ 9.30ഒാടെ തന്നെ തുടങ്ങി. 10.10ഒാടെ ആദ്യം എത്തിയത് മുഖ്യമന്ത്രിയുടെ ഭാര്യ കമലയായിരുന്നു. അവർ സദസ്സിെൻറ മുൻനിരയിൽ സ്ത്രീകൾക്കൊപ്പം ഇരുന്നു. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും എത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം വാർഡുകളിലെ ഗ്രാമസഭയിൽ പെങ്കടുക്കണമെന്ന സർക്കാർ തീരുമാനത്തിെൻറ ഭാഗമായാണ് മുഖ്യമന്ത്രി ഗ്രാമസഭയിൽ പെങ്കടുത്തത്. ഗ്രാമസഭയുടെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം രജിസ്റ്ററിൽ 180ാമത്തെ ആളായി ഒപ്പുവെച്ചു. സ്വന്തം വാർഡിലെ ഗ്രാമസഭയിൽ പെങ്കടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാനുള്ളതാണ് ഗ്രാമസഭ. അതിനാൽ അംഗങ്ങൾക്ക് കൂടുതൽ അവസരം ഉണ്ടാവണം. ഗ്രൂപ് ചർച്ചയിൽ പെങ്കടുക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇനിയും ഒേട്ടറെ പരിപാടികളുള്ളതിനാൽ കുറെ സമയം ഇവിടെ ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഗ്രാമസഭയിൽ 106 വയസ്സുള്ള നാരായണിയമ്മ എത്തിയത് ആവേശം പകർന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് ഒരുസംഘം ചെറുപ്പക്കാർ വണ്ണത്താൻ കുനിയിൽ ഹൗസിൽ അണിയേരി നാരായണിയമ്മയെ ഗ്രാമസഭയിൽ പെങ്കടുക്കുന്നതിനായി കസേരയിൽ ഇരുത്തി കൊണ്ടുവന്നത്. നാരായണിയമ്മയെ കണ്ടതോടെ 100 വയസ്സ് കഴിഞ്ഞവരും ഗ്രാമസഭയിൽ എത്തിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് എതിരേറ്റത്. ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചശേഷം അടുത്ത പരിപാടിക്ക് പോകാനായി വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രി നാരായണിയമ്മയുടെ അടുത്തേക്കാണ് നേരെ പോയത്. മുഖ്യമന്ത്രി കൈപിടിച്ച് കുശലം പറഞ്ഞതോടെ, നാരായണിയമ്മയുടെ പ്രായാധിക്യം ചുളിവു വീഴ്ത്തിയ മുഖത്ത് സന്തോഷത്തിെൻറ തിരയിളക്കം. അവശതക്കിടയിലും അവർ മുഖ്യമന്ത്രിയോടും സൗഹൃദം പങ്കിട്ടു. ഇവർക്ക് സമീപത്തായി ഇരുന്ന പ്രായമുള്ള മറ്റു സ്ത്രീകളോടും കുശലം പറഞ്ഞാണ് മുഖ്യമന്ത്രി യാത്രയായത്.
പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗീതമ്മ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.