ഗൊരഖ്പൂർ ദുരന്തം: രാജ്യത്തിന്റെ ദുഖം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗൊരഖ്പൂർ ദുരന്തത്തിൽ ആദരാജ്ഞലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യ ദിന സന്ദേശം. ഒരു വിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുത ആശങ്കയോടെ കാണണം. രാജ്യത്ത് ചില വിഭാഗക്കാരുടെ കണ്ണീര് വര്‍ധിച്ച് വരുന്നു. ഉപരാഷ്ട്രപതിയായിരുന്ന വ്യക്തിക്ക് പോലും അസഹിഷ്ണുതക്കെതിരെ സംസാരിക്കേണ്ടി വന്നു. ക്രമസമാധാനം, സ്ത്രീസുരക്ഷ, ലിംഗനീതി, ഈ മേഖലകളിൽ വിട്ടുവീഴ്ചയില്ല. ഏതെങ്കിലും ചിഹ്നത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ദേശീയത ഐക്യത്തിനു വഴിെവക്കില്ല. ദേശീയതയില്‍ വിഷമോ വെളളമോ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കേണ്ടതാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീഴുന്നത് ആശാസ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.