മടക്കയാത്ര പ്രശ്നം പരിഹരിക്കാൻ ശ്രമം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആദ്യ ഡോസ് കോവിഡ് വാക്സിൻ വിദേശത്തുനിന്ന് സ്വീകരിച്ച് നാട്ടിലെത്തിയവര്‍ക്ക് ചില വാക്സിനുകള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ കഴിയാതെ മടക്കയാത്ര മുടങ്ങിയ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിവരികയാണെന്ന് കെ.ടി. ജലീലിെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
അടിയന്തര നടപടിക്ക് ചീഫ് സെക്രട്ടറി വിദേശമന്ത്രാലയത്തിന് കത്തയക്കുകയും അതത് രാജ്യങ്ങളിലെ എംബസികളുമായി ആശയവിനിമയം നടത്തിവരികയും ചെയ്യുന്നുണ്ട്.
ഒാേട്ടാ, ടാക്സി, സ്വകാര്യ ബസുകൾ തുടങ്ങിയവക്ക് നികുതിയിളവ് നൽകുന്ന കാര്യത്തിൽ ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് റോജി എം. ജോണിെൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി ആൻറണി രാജു മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.