െഎസക്കിനെ വിമർശിച്ച്, തോമസ് ചാണ്ടിയെ സംരക്ഷിച്ച് പിണറായി
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിൽ തോമസ് െഎസക്കിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ േതാമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. മന്ത്രിസഭയിൽ ഏത് മന്ത്രി തുടരണമെന്നും മാറണമെന്നും തീരുമാനിക്കേണ്ടത് സർക്കാറാണെന്നും അതിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണെന്നുമുള്ള പരാമർശമാണ് അദ്ദേഹം കഴിഞ്ഞദിവസം നടന്ന യോഗത്തിൽ നടത്തിയത്. അതിലൂടെ തോമസ് ചാണ്ടി വിഷയത്തിൽ എന്ത് വേണമെന്ന് താൻ തീരുമാനിച്ചുകൊള്ളാമെന്ന് പരോക്ഷമായി അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. മന്ത്രിസഭയിലെ അംഗങ്ങൾ ‘വൺമാൻ ഷോ’ കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ കേരളം കമ്യൂണിസ്റ്റുകളുടെ സ്വര്‍ഗം എന്ന പേരില്‍ വന്ന ലേഖനത്തിെൻറ പേരിലായിരുന്നു മന്ത്രി തോമസ് ഐസക്കിന് മുഖ്യമന്ത്രി പിണറായിയുടെ വിമര്‍ശനമുണ്ടായത്. കൃഷ്ണപിള്ള ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഐസക്കിനൊപ്പം യാത്രചെയ്ത് തയാറാക്കിയ ലേഖനത്തിലെ കേന്ദ്രബിന്ദുവും തോമസ് ഐസക്കായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതെന്നാണ് വിവരം. ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇങ്ങനെയുള്ള കാര്യങ്ങളിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. ലേഖനം വന്നതിന് തന്നെ കുറ്റപ്പെടുത്തുന്നതെന്തിനാണെന്ന് തോമസ് ഐസക്കും തിരിച്ച് ചോദിച്ചതായാണ് വിവരം. എന്നാൽ ഭൂമി കൈയേറ്റം സംബന്ധിച്ച നിയമലംഘനത്തിെൻറ പേരിൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന നിലയിലുയർന്ന ആവശ്യങ്ങളെ മുളയിലേതന്നെ പിണറായി വിജയൻ നുള്ളുകയുംചെയ്തു.
തോമസ് ചാണ്ടി വിഷയം യോഗത്തിൽ ഉന്നയിച്ചത് മന്ത്രി എ.കെ. ബാലൻ അടക്കം നാല് പേരായിരുന്നു. ക്രമക്കേടും നിയമലംഘനവും മുതൽ കോടതിയുടെ ത്വരിതപരിശോധന ഉത്തരവ് കൂടി പുറത്തുവന്ന സാഹചര്യത്തിൽ തോമസ് ചാണ്ടി അധികാരത്തിൽ തുടരുന്നത് ശരിയല്ല. സര്‍ക്കാറിെൻറ പ്രതിച്ഛായകൂടി കണക്കിലെടുത്ത് സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്ന നിലയിൽ ചര്‍ച്ചവന്നപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു. ഇൗ വിഷയത്തിൽ കലക്ടറുടെ റിപ്പോർട്ടിന്മേൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. അത് ലഭിക്കെട്ട അതുവരെ തുടർചർച്ചകൾ വേണ്ടെന്ന കർശന വിലക്കാണ് പിണറായി യോഗത്തിൽ നൽകിയത്.
ജനജാഗ്രത യാത്രക്കിടെയുണ്ടായ മിനികൂപ്പര്‍ വിവാദം, ഗെയിൽ പൈപ്പ് ലെയ്ൻ വിഷയങ്ങളിലുൾപ്പെടെ പ്രാദേശികനേതൃത്വത്തിന് ചിലപാളിച്ചകൾ സംഭവിെച്ചന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിലുണ്ടായി. ജനജാഗ്രതയാത്ര വിജയമായിരുെന്നന്നും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.