ആറില്‍ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ച ലേലം വിചിത്രം -മുഖ്യമന്ത്രി
text_fieldsആലപ്പുഴ: ആറിൽ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് തന്നെ ലഭിച്ച ലേലം വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയും അദാനിയുമൊക്കെ നേരത്തേ മുതൽ നല്ല പരിചയക്കാരാണെന്നല്ലാതെ അദാനിക്ക് വിമാനത്താവളം നടത്തി പരിചയമ ൊന്നുമില്ല. വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള അവകാശം സംബന്ധിച്ച ബിഡിങ്ങിൽ വിചിത്രമായ കാര്യങ്ങളാണുണ്ടായത ്. ആറിൽ അഞ്ച് വിമാനത്താവളവും ഒരാൾക്കുതന്നെ ലഭിക്കുേമ്പാൾ സ്വാഭാവികമായും പുറത്തുനിന്ന് നോക്കുന്നവർക്ക് ലേലം വിളിയിലും ലേലവ്യവസ്ഥകളിലും സംശയം തോന്നാം. ഒരു നാടകത്തിലൂടെ അദാനിയെ ഏൽപിക്കുകയും അതിന് ലേലം എന്ന മറയിടുകയുമായിരുന്നോ കേന്ദ്രസർക്കാർ ചെയ്തത് എന്നൊക്കെ വരും ദിവസങ്ങളിലേ വ്യക്തമാകൂ. തിരുവനന്തപുരം വിമാനത്താവളം വികസനം അദാനി മാത്രം ഉദ്ദേശിച്ചാൽ നടക്കുന്നതല്ല. അതിന് സംസ്ഥാന സർക്കാർ സ്ഥലം എടുത്ത് നൽകണം.
സംസ്ഥാന സർക്കാറിനെ ശത്രുപക്ഷത്താക്കി തിരുവനന്തപുരം വിമാനത്താവളത്തിെൻറ വികസനം നടത്താമെന്ന് അദാനിയും കേന്ദ്രസർക്കാറും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ നഗരപാത വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അദാനി വന്നാൽ വഴങ്ങുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ല.
600 കിലോമീറ്റർ വരുന്ന കോവളം-ബേക്കൽ ജലപാതയുടെ ആദ്യഘട്ടം അടുത്തവർഷം പൂർത്തിയാക്കും. തീരദേശ-മലയോര ഹൈവേകളുടെ നിർമാണത്തിന് 10,000 കോടി രൂപയാണ് നീക്കിെവച്ചത്. 300 കിലോമീറ്റർ ദേശീയപാത 45 മീറ്റർ വീതിയിൽത്തന്നെ വികസിപ്പിക്കും. ഇതിനുള്ള ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽപാതക്ക് പകരം കാസർകോട് മുതൽ തിരുവനന്തപുരം വരെ സമാന്തരപാത നിർമിക്കും. ഇതിന് കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ രൂപവത്കരിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർക്ക് വിമാനത്താവളം നിർമിക്കുന്നതിനുള്ള സാധ്യതാപഠനം നടക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ, കലക്ടർ എസ്.സുഹാസ്, ആർ.നാസർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.