ജനക്കൂട്ടം നോക്കിനിന്നത് നടുക്കമുണ്ടാക്കുെന്നന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കൊച്ചിയിൽ കെട്ടിടത്തിൽനിന്ന് താഴെ വീണയാളുടെ ജീവൻ രക്ഷിക്കാൻ അഭിഭാഷക രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിെന്നന്ന വാർത്ത നടുക്കം ഉളവാക്കുന്നതാണ്. 15 മിനിറ്റോളം ഒരാൾ രക്തം വാർന്ന് തിരക്കേറിയ റോഡരികിൽ ആൾക്കൂട്ടത്തിനുനടുവിൽ കിടന്നുവെന്നത് മലയാളികളെ ഇരുത്തിച്ചിന്തിപ്പിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
അപകടത്തിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ കേസും പൊലീസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലർക്കും. അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമപരമായ പരിരക്ഷ ഉണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 48 മണിക്കൂർ സൗജന്യചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി സർക്കാർ നടപ്പിൽ വരുത്തുകയാണ്. അപകടങ്ങളിൽ നിഷ്ക്രിയരാകാതെ ഒരു ജീവനാണ് താൻ രക്ഷിക്കുന്നതെന്ന ഉയർന്ന മാനവികബോധം പ്രകടിപ്പിക്കാൻ എല്ലാ മലയാളികളോടും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.