വിഴിഞ്ഞത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; വാഹനം തടഞ്ഞു
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്തെ ദുരന്തബാധിത മേഖല സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റത് കൂട്ടക്കരച്ചിലും നിലവിളിയും ഒപ്പം പ്രതിഷേധവും. മുഖ്യമന്ത്രിക്കും ഒപ്പമുണ്ടായിരുന്ന മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരൻ എന്നിവർക്ക് നേരെയാണ് ദുരന്തപ്രദേശങ്ങൾ സന്ദർശിക്കാൻ വൈകിയെന്നോരോപിച്ച് പ്രതിഷേധമുയർന്നത്. മുഖ്യമന്ത്രിയുടെ വാഹനം തടയുന്നതിൽ വരെ കാര്യങ്ങൾ നീങ്ങി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിനും കഴിയാതെവന്നതോടെ സ്വന്തം വാഹനമുപേക്ഷിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ഔദ്യോഗിക വാഹനത്തിലാണ് മുഖ്യമന്ത്രി പുറത്തുകടന്നത്. ഇതിനെ തുടർന്ന് കൂടുതൽപേരെ കടലിൽ കാണാതായ പൂന്തുറയിലെ സന്ദർശനം മുഖ്യമന്ത്രി ഒഴിവാക്കി.
സർക്കാരിനെതിരെ തീരപ്രദേശങ്ങളിൽ പ്രതിഷേധം ശക്തമായെന്ന വിവരം ലഭിച്ചതോടെയാണ് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വൈകീട്ടോടെ മുഖ്യമന്ത്രി തീരുമാനിച്ചത്. മന്ത്രിമാർക്കെതിരെയുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കായി വൻ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. വൈകീട്ട് 6.15 ഓടെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരൻ എന്നിവർക്കൊപ്പം മുഖ്യമന്ത്രി വിഴിഞ്ഞെത്തത്തി.
പ്രദേശവാസികളിൽ ചിലരുടെയും പള്ളി ഭാരവാഹികളുടെയും പൊലീസിെൻറ കനത്തസുരക്ഷയിലായിരുന്നു ഇവർ ക്യാമ്പിലേക്ക് പ്രവേശിച്ചത്. തുടർന്ന് ജനങ്ങളുടെ ആശങ്കയിൽ പങ്കുകൊള്ളുെന്നന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്. ഇതിനിടെ കോസ്റ്റ്ഗാർഡിലും മറ്റും നിലവിൽ തെരച്ചിൽ നടത്തുന്നവർക്ക് കടലുമായി ഒരു ബന്ധമില്ലാത്തവരാണെന്നും മുഖ്യമന്ത്രിക്ക് മുന്നിൽ പരാതി എത്തി. ഇക്കാര്യങ്ങൾ ഉൾക്കൊണ്ട മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെയും വരുംദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാക്കുമെന്നും അറിയിച്ചു. തുടർന്ന് തിരികെ മടങ്ങുന്നതിനിടിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായത്. അസഭ്യവർഷവുമായി പാഞ്ഞടുത്ത ഒരുസംഘം എന്തുകൊണ്ട് ഇത്രയുംദിവസം ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു. നാലുഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികൾ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വളഞ്ഞതോടെ പ്രതിഷേധക്കാരെ നിലക്കുനിർത്താൻ റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിനും ഏറെ പണിപ്പെടേണ്ടിവന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെതിരെയും ജനം പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.