കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഫയർഫോഴ്സിൽ ചില ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി ആരോപണം ഉയർന്നാൽ സർക്കാറിേൻറതായ നയമുണ്ട്. ഉദ്യോഗസ്ഥർക്ക് മാന്യമായ ശമ്പളം സർക്കാർ നൽകുന്നുണ്ട്. കിട്ടുന്ന ശമ്പളം ജീവിക്കാനാണ് ശ്രമിക്കേണ്ടത്. അതിനപ്പുറം ആഗ്രഹിക്കുേമ്പാഴാണ് പല കുഴപ്പത്തിലേക്കും ചെന്നുചാടുന്നത്. അത്തരം കുഴപ്പത്തിലേക്ക് പോയാൽ പിന്നെ ജീവിതം മൊത്തം കുഴപ്പത്തിലായിപ്പോകുന്ന സ്ഥിതിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഫയർഫോഴ്സ് ഓഫിസേഴ്സ് അസോസിയേഷെൻറ 26ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി തീണ്ടാത്ത വകുപ്പെന്ന നിലയിൽ ഫയർഫോഴ്സ് മാറണം. സേനയുെട യശസ്സിന് കോട്ടംതട്ടുന്ന ഒരു നടപടിയും ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുത്. ഫയർഫോഴ്സിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കും. സേനയുടെ ആധുനീകരണത്തിന് വലിയ പ്രധാന്യമാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.