സൗഹാർദവേദിയായി മുഖ്യമന്ത്രിയുടെ ഇഫ്താർ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ നിയമസഭ മെംബേഴ്സ് ലോഞ്ചിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗത്തെ പ്രമുഖരുടെ സംഗമവേദിയായി. ഗവർണർ പി. സദാശിവം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ബാലൻ, എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ, ഡോ. കെ.ടി. ജലീൽ, കെ.കെ. ശൈലജ, ജെ. മെഴ്സിക്കുട്ടിയമ്മ, എ.സി. മൊയ്തീൻ, പ്രഫ. സി. രവീന്ദ്രനാഥ്, ടി.പി. രാമകൃഷ്ണൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാർ തുടങ്ങിയവർ രാഷ്ട്രീയരംഗത്തുനിന്നുള്ള സാന്നിധ്യമായി.
യു.എ.ഇ കോൺസലേറ്റ് ജമാൽ ഹുസൈൻ അൽ സാബി, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വിവിധ മുസ്ലിം സാമൂഹിക, സംഘടനാ പ്രതിനിധികളായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, എം.ഐ. അബ്ദുൽ അസീസ്, ഒ. അബ്ദുറഹ്മാൻ, സി.പി. ഉമർ സുല്ലമി, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഫസൽ ഗഫൂർ, കുഞ്ഞുമുഹമ്മദ് പറപ്പൂർ, ഡോ. ഹുസൈൻ രണ്ടത്താണി, എ.പി. അബ്ദുൽ വഹാബ്, റഷീദലി ശിഹാബ് തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ സംബന്ധിച്ചു. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ടി.പി. സെൻകുമാർ തുടങ്ങിയവർ അതിഥികളായി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.