മുഖ്യമന്ത്രിയുടെ വിമർശനം: എൻ.എസ്.എസ് മറുപടി മന്നം ജയന്തി സമ്മേളനത്തിൽ
text_fieldsകോട്ടയം: സി.പി.എം, സി.പി.െഎ സംസ്ഥാന സെക്രട്ടറിമാർക്ക് പിന്നാലെ എൻ.എസ്.എസിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രിയും. എന്നാൽ, കോടിയേരിക്കും കാനത്തിനും ശക്തമായ ഭാഷയിൽ അന്നുതന്നെ മറുപടി നൽകിയ എൻ.എസ്.എസ് നേതൃത്വം മുഖ്യമന്ത്രിയുടെ വിമർശനത്തോട് പെെട്ടന്ന് പ്രതികരിച്ചിട്ടില്ല. തങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾക്കുള്ള ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മറുപടി മന്നം ജയന്തി സമ്മേളനത്തിലുണ്ടാവുമെന്നാണ് വിവരം.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചങ്ങനാശ്ശേരി പെരുന്നയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിെയയും സർക്കാറിനെയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രമേയവും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. എൻ.എസ്.എസിനെ പരോക്ഷമായി വിമർശിച്ച ആർ. ബാലകൃഷ്ണപിള്ളയോടും മകൻ കെ.ബി. ഗണേഷ് കുമാറിനോടുള്ള സംഘടനയുടെ നിലപാടും സമ്മേളത്തിൽ വ്യക്തമാവും.
എൻ.എസ്.എസിനെ ആർ.എസ്.എസിെൻറ തൊഴുത്തിൽ കെട്ടാൻ നേതൃത്വം ശ്രമിക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ വിമർശനം. പിന്നാലെ കാനവും രംഗത്തെത്തി. സമദൂരം പറയുന്നവർക്ക് ഇരട്ടത്താപ്പാണെന്നായിരുന്നു മുഖ്യമന്ത്രിയുെട കുറ്റപ്പെടുത്തൽ. നാടിെൻറ മതനിരപേക്ഷത തകർക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടത്തിൽ സമദൂരമുണ്ടോയെന്ന് ചിലർ പരിശോധിക്കുന്നത് നന്നായിരിക്കും. പണ്ട് നായർ സമുദായത്തിൽ നിലനിന്ന അനാചാരങ്ങൾ ചൂണ്ടിക്കാട്ടി, നവോത്ഥാന മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന എൻ.എസ്.എസ് അയ്യപ്പജ്യോതിയിൽ പെങ്കടുത്തതിനെയും അദ്ദേഹം വിമർശിച്ചു.
സേമ്മളനത്തിൽ വനിതകളുടെ കാര്യമായ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് എൻ.എസ്.എസ്. ഇതിനായി മുഴുവൻ യൂനിയനുകൾക്കും കർശന നിർദേശവും നൽകിയിട്ടുണ്ട്. വനിതാമതിൽ നടക്കുന്ന അന്നുതന്നെയാണ് മന്നം ജയന്തി സമ്മേളനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.