മുഖ്യമന്ത്രി ആൻ ഫ്രാങ്ക് ഹൗസ് സന്ദർശിച്ചു
text_fieldsതിരുവനന്തപുരം: നെതർലാൻഡ്സ് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആംസ്റ് റർഡാമിലെ ആൻ ഫ്രാങ്ക് ഹൗസ് സന്ദർശിച്ചു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഡയറി എഴുത്തില ൂടെ യുദ്ധഭീകരത പകർത്തി വിശ്വപ്രശസ്തയായ ആൻ ഫ്രാങ്കിെൻറ സ്മരണക്കായി സമർപ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണിത്.
നാസി ഭടന്മാരിൽനിന്ന് രക്ഷപ്പെടാനായി ആൻഫ്രാങ്കും കുടുംബവും ഒളിച്ചിരുന്ന സ്ഥലമാണ് ഈ സംരക്ഷിത സ്മാരകം. എല്ലാ സ്വാതന്ത്ര്യ സ്നേഹികൾക്കും അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്കും ആൻഫ്രാങ്ക് ഹൗസ് പ്രചോദനമായിരിക്കുമെന്നും ആനിെൻറ ജീവിതകഥ ലോകത്തോട് വീണ്ടും വീണ്ടും പറയേണ്ടത് ഓരോ തലമുറയിലും വീരന്മാരുണ്ടാകാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി സന്ദർശക പുസ്തകത്തിൽ കുറിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, നെതർലാൻഡ്സ് അംബാസഡർ വേണുരാജാമണി, അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എന്നിവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നെതർലാൻഡ്സ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഞായറാഴ്ച ഉച്ചയോടെ ജനീവയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.