അഴിമതിയോട് വിട്ടുവീഴ്ചയില്ല- –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അഴിമതിയോട് സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്ന്- മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഫയൽ നീക്കത്തിലെ കാലതാമസം ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കും. ഒരു ഫയൽ ഒരു ഉദ്യോഗസ്ഥെൻറ കൈയിൽ നടപടികൾക്കായി എത്രദിവസം ഇരിക്കണം എന്നതു സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും. ഇ^ഫയലിങ് ശക്തിപ്പെടുത്തും. സമയബന്ധിതമായ ഫയൽ നീക്കത്തിന് വകുപ്പ് സെക്രട്ടറിമാർക്ക് ഉദ്യോഗസ്ഥരുടെമേൽ ഇടപെടൽ നടത്താം. ജീവനക്കാരുടെ കാര്യക്ഷമതയും തൊഴിൽപരമായ കഴിവും വർധിപ്പിക്കുന്നതിനു പുതിയ പരിശീലന നയം നടപ്പാക്കിവരുകയാണ്. പരിശീലനം നൽകുന്നതിനായി 12കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിജിലൻസ് ഇടപെടലിലൂടെ ഭരണത്തിൽ സ്തംഭനാവസ്ഥയില്ല. ഉദ്യോഗസ്ഥർക്ക് അതൃപ്തിയും നിസ്സംഗതയും ഇല്ല. ഹൈകോടതി മാർഗനിർദേശത്തിെൻറ അടിസ്ഥാനത്തിൽ വിജിലൻസിന് ചില അടിസ്ഥാന നിർദേശങ്ങൾ നൽയിട്ടുണ്ട്. ഫയലുകളിലെ കാലതാമസം വസ്തുതയാണ്. അത് ഉേദ്യാഗസ്ഥ സംസ്കാരത്തിെൻറ ഭാഗമാണ്.ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥകൾ ഉണ്ടാക്കും. ഒരു വകുപ്പ് തങ്ങളുടെ കൈവശമുള്ള ഭൂമി മറ്റൊരു വകുപ്പിന് ൈകമാറാൻ തയാറായാലും നടപടിക്രമങ്ങൾ മാസങ്ങളോ വർഷങ്ങളോ വരെ നീളുന്നുണ്ട്. ഇത് ഒഴിവാക്കാനായി കലക്ടർമാർക്ക് നടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. എന്തു വികസനം വന്നാലും ബോധപൂർവം എതിർക്കുന്ന സംഘടിത വിഭാഗത്തെയാണ് സർക്കാർ എതിർക്കുന്നത്. പരിസ്ഥിതിവാദികൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ആത്മാർഥത പുലർത്തുന്നവരാണ്.
ചിലർ മൗലിക വാദ നിലപാട് സ്വീകരിക്കുന്നുണ്ട്. എന്നാൽ, ഇതല്ലാതെയുള്ള മറ്റൊരു വിഭാഗം സംസ്ഥാനത്തുണ്ട്. ഇവരോടാണ് സർക്കാറിന് എതിർപ്പ്. നെൽവയൽ നികത്തി വീടുെവക്കുമ്പോൾ സമീപപ്രദേശങ്ങളിലെ കൃഷിക്കുള്ള നീരൊഴുക്ക് തടയാത്ത വിധത്തിൽ സംരക്ഷണം ഒരുക്കുന്ന കാര്യം ആലോചിക്കും. വേമ്പനാട്ട് കായൽ ശുദ്ധീകരിക്കുന്നതിന് തണ്ണീർമുക്കം ബണ്ട് തുറന്നിടുന്ന കാര്യം ചർച്ച ചെയ്യേണ്ടതുണ്ട് കൃഷിക്കാരുടെ നിലപാെടന്തെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.കെ.എ.എസിൽനിന്ന് സെക്രട്ടേറിയറ്റിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് പ്രതികാരനടപടിയില്ല. ചർച്ച നടത്താൻ തയാറാണ്. എന്നാൽ, നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നിർവഹണത്തിലെ കാലതാമസം ഒഴിവാക്കാൻ വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി ചെലവ് കൂടുതൽ വരുന്നത് അവസാന മൂന്നുമാസങ്ങളിൽ എന്നുള്ള കീഴ്വഴക്കത്തിന് മാറ്റം വരുത്തും. മാർച്ചിൽ 15 ശതമാനം പദ്ധതി നിർവഹണം മാത്രമേ നടത്താൻ സാധിക്കൂ എന്നുള്ളത് നിർബന്ധിതമാക്കും. സേവനാവകാശ നിയമം കർശനമായി നടപ്പാക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കും. ഓഫിസുകളിൽ കാര്യങ്ങൾ നടത്തിയെടുക്കാൻ ദല്ലാളന്മാരുടെ ആവശ്യമില്ല. സെക്രട്ടേറിയറ്റിൽ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനത്തെ മറന്നുകൊണ്ട് പശ്ചിമഘട്ടം മാത്രം സംരക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പി.ടി. തോമസിന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.