മാധ്യമരംഗത്ത് ധാർമികമൂല്യങ്ങൾ ചോരുന്നകാലം –മുഖ്യമന്ത്രി
text_fieldsകൊല്ലം: മാധ്യമരംഗത്ത് ധാർമികമൂല്യങ്ങൾ ചോർന്നുപോകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടത്തുന്ന രാജ്യാന്തര വാർത്താചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാനലുകൾ തമ്മിൽ കഴുത്തറുപ്പൻ മത്സരങ്ങൾ നടക്കുന്ന കാലംകൂടിയാണിത്. ഇത്തരം ഒരുകാലത്ത് എന്തും വാർത്തയാകുമെന്ന അവസ്ഥയുണ്ട്. അങ്ങനെവരുേമ്പാൾ സംഭവിക്കുന്നത് നമ്മുടെ കുട്ടികൾക്ക് കേൾക്കാവുന്നതും കേൾക്കരുതാത്തതും കാണാവുന്നതും കാണരുതാത്തതും വരുമെന്നതാണ്. എല്ലാവരുടെ ൈകയിലും കാമറ ഉള്ള കാലമാണ് ഇപ്പോഴത്തേതെങ്കിലും എല്ലാവർക്കും ചെയ്യാവുന്ന ഒന്നല്ല ഫോേട്ടാഗ്രഫി എന്ന് തെളിയിക്കുന്നതാണ് അന്താരാഷ്ട്ര ഫോേട്ടാ പ്രദർശനം. സാമൂഹികവിപത്തുകൾ തിരിച്ചറിയാൻ ഫോേട്ടാഗ്രഫി സഹായിച്ചിട്ടുണ്ട്. എൻഡോസൾഫാെൻറ ദുരിതം എത്രയെന്ന് ജനങ്ങൾ അറിഞ്ഞത് വാർത്താ ചിത്രങ്ങളിലൂടെയാണ്. ഫോേട്ടാകൾക്കും രാഷ്ട്രീയമുണ്ട്. അവയുടെ അടിക്കുറിപ്പുകളിലൂടെയാണ് അത് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫറായ രഘുറായി, ജർമൻ ഫോേട്ടാഗ്രാഫർ ബേൺഡ് ബ്യൂവർമാൻ, അസോസിയറ്റ് ഫ്രഞ്ച് പ്രസിയുടെ സൗത്ത് ഏഷ്യൻ ചീഫ് ഫോേട്ടാഗ്രാഫർ രവീന്ദ്രൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. വി. രാജേന്ദ്രബാബു, എം. മുകേഷ് എം.എൽ.എ, മലയാളമനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, കെ.എൻ. ബാലഗോപാൽ, വൈലോപ്പിള്ളി സംസ്കൃതിഭവൻ സെക്രട്ടറി ജയഗീത, കൊല്ലം പ്രസ്ക്ലബ് പ്രസിഡൻറ് സി. വിമൽകുമാർ, പി.ആർ.ഡി ഡയറക്ടർ ഡോ. കെ ആമ്പാടി, ജില്ലാ ഇൻഫർമേഷൻ ഒാഫിസർ അജോയി, എ. യൂനുസ്കുഞ്ഞ് എന്നിവർ പെങ്കടുത്തു. മേളയ്ക്ക് മുന്നോടിയായി നടന്ന താളമഹോത്സവം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.