Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയെ മുഖ്യമന്ത്രി...

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
pinarayi vijayan
cancel

കൊച്ചി: കൂട്ടുത്തരവാദിത്തം നഷ്​ടപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിസഭയെയും പുറത്താക്കണമെന്ന ഹരജി ഹൈകോടതി തള്ളി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്​ടപ്പെ​െട്ടന്ന​ കോടതി പരാമർശം ഉണ്ടായിട്ടില്ലെന്നും കാബിനറ്റ്​ യോഗത്തിൽനിന്ന്​ ചില മന്ത്രിമാർ വിട്ടുനിന്നതുകൊണ്ടുമാത്രം കൂട്ടുത്തരവാദിത്തം നഷ്​ടമായെന്ന്​ പറയാനാവില്ലെന്നും വിലയിരുത്തിയാണ്​ ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്​ ഹരജി ഫയലിൽ സ്വീകരിക്കാതെ തള്ളിയത്​. മന്ത്രിയായിരിക്കെ സര്‍ക്കാറിനെതിരെ ഹരജി നല്‍കിയ തോമസ്​ ചാണ്ടിയുടെ നടപടി കൂട്ടുത്തരവാദിത്ത ലംഘനമാണെന്ന്​ കോടതി അഭിപ്രായപ്പെടുകയും നാല് മന്ത്രിമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്ന്​ വാദിച്ച്​ കേരള, കൊച്ചി സർവകലാശാല സിൻഡിക്കേറ്റ്​ അംഗമായിരുന്ന ആർ.എസ്.​ ശശികുമാർ നൽകിയ ഹരജിയാണ്​ ​തള്ളിയത്​.

റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ല കലക്ടര്‍ നൽകിയ റിപ്പോർട്ടിനെതിരെ മറ്റൊരു മന്ത്രി കോടതിയെ സമീപിച്ചതിലൂടെ കൂട്ടുത്തരവാദിത്തം ലംഘിച്ചതായി തോമസ്​ ചാണ്ടിയുടെ ഹരജി തള്ളിയ കോടതി പരാമർശം ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, മന്ത്രിയുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിനെതിരെ മറ്റൊരു മന്ത്രിക്ക്​​ കോടതിയെ സമീപിക്കാനാവില്ലെന്ന നിരീക്ഷണ​ത്തോടെയാണ്​ തോമസ്​ ചാണ്ടിയുടെ ഹരജി നേര​േത്ത മറ്റൊരു ബെഞ്ച്​​ തള്ളിയതെന്ന്​ ഡിവിഷൻ ബെഞ്ച്​ പറഞ്ഞു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്​ടമായെന്ന പരാമർശം ഉണ്ടായിട്ടില്ല.

മന്ത്രിസഭായോഗ തീരുമാനങ്ങളെ മന്ത്രിമാർ ഒറ്റക്കെട്ടായി പിന്തുണക്കാൻ ബാധ്യസ്​ഥരാണെന്നതാണ്​ കൂട്ടുത്തരവാദിത്തംകൊണ്ട്​ ഉദ്ദേശിക്കുന്നത്​. മന്ത്രിസഭയുടെ ഏതെങ്കിലും തീരുമാനത്തോട് ഏ​െതങ്കിലും മന്ത്രിക്ക്​ പരസ്യമായ എതിർപ്പുണ്ടെങ്കിൽ രാജി​വെക്കണം. എന്നാൽ, ഒരു മന്ത്രിയുടെ വ്യക്​തിപരമായ തെ​റ്റിനോ രാഷ്​ട്രീയ വിഡ്​ഢിത്തത്തിനോ കൂട്ടുത്തരവാദിത്തമെന്ന ബാധ്യത ബാധകമല്ല. ബന്ധപ്പെട്ട മന്ത്രി രാജി​െവക്കണമെന്നേയുള്ളൂ. എല്ലാ മന്ത്രിമാ​രും സർക്കാറും ഇറങ്ങിപ്പോകേണ്ടതില്ല. മന്ത്രിസഭയുടെ കൂട്ടായ തീരുമാ​നത്തെയും ഏതെങ്കിലും മന്ത്രിയുടെ വ്യക്​തിപരമായ തീരുമാനത്തെയും വിമർശിക്കാനും വിയോജിപ്പ്​ പ്രകടിപ്പിക്കാനു​ം ഒരു മന്ത്രിക്ക്​ കഴിയില്ല. 

അംഗങ്ങൾ മന്ത്രിസഭായോഗത്തിൽനിന്ന്​ വിട്ടുനിന്നതു​കൊണ്ട്​ മാത്രം കൂട്ടുത്തരവാദിത്തം നഷ്​ടമാകില്ല. നാല്​ മന്ത്രിമാർ വിട്ടുനിന്നതിന്​ കാരണം വ്യക്​തമല്ല. ഇവരുടെ അസാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനത്തോട്​ ഇവർ എതിർപ്പ്​ പ്രകടിപ്പിച്ചിട്ടുമില്ല. അതിനാൽ, ഇൗ വാദവും അംഗീകരിക്കാനാവില്ലെന്ന്​ കോടതി വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newspinarayimalayalam news
News Summary - CM Pinaryi Should Replace from the Post - Kerala News
Next Story