ഇ.ഡിയുടെ ചോദ്യം ചെയ്യലിനെതിരെ സി.എം. രവീന്ദ്രൻ ഹൈകോടതിയിൽ
text_fieldsകൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ നിരന്തരം സമൻസ് അയക്കുന്നത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഹൈകോടതിയെ സമീപിച്ചു. ഡിസംബർ 17ന് ഹാജരാകാൻ നിർദേശിച്ച് 12ന് സമൻസ് ലഭിച്ചതോടെയാണ് ഇത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമടക്കം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം, കുറ്റസമ്മത മൊഴി നൽകാൻ സമ്മർദം ചെലുത്തുമെന്ന് ഭയക്കുന്നതായി ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിശ്ചിത സമയപരിധിക്കപ്പുറം ചോദ്യം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും ചോദ്യം ചെയ്യുേമ്പാൾ അഭിഭാഷകനെ കൂടെ കൂട്ടാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.
രോഗിയായ തന്നെ ചോദ്യം ചെയ്യാൻ ഇ.ഡി തുടർച്ചയായി സമൻസ് അയക്കുന്നുവെന്നാണ് ഹരജിയിലെ ആരോപണം. നവംബർ ആറിന് ഹാജരാകാനാണ് ആദ്യം നോട്ടീസ് ലഭിച്ചത്. ആരോഗ്യകാരണങ്ങളാൽ ഹാജരാകാനാവില്ലെന്ന് അഞ്ചിന് രേഖാമൂലം അറിയിച്ചു. പിറ്റേന്ന് കോവിഡ് പോസിറ്റിവ് ആയി തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയിൽ അഡ്മിറ്റായി. 18ന് ഡിസ്ചാർജ് ചെയ്തു.
27ന് ഹാജരാകാൻ വീണ്ടും നോട്ടീസ് ലഭിച്ചു. തുടർപരിശോധനക്ക് ആശുപത്രിയിൽ പോകേണ്ട ദിവസമായതിനാൽ വരാനാവില്ലെന്ന് അറിയിച്ചു. 27ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10ന് ഹാജരാകാൻ ഡിസംബർ മൂന്നിന് നോട്ടീസ് വീണ്ടും വന്നു. അന്നും തുടർ പരിശോധനക്ക് മെഡിക്കൽ കോളജിൽ അഡ്മിറ്റാകേണ്ടിയിരുന്നു. ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് 17ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഇ.ഡി അന്വേഷിക്കുന്ന കേസുകളിൽ താൻ പ്രതിയല്ല. അതിനാൽ ഏത് കേസിലാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് അറിയാൻ അവകാശമുണ്ട്. ഇക്കാര്യം ഇ.ഡിയോട് ആവശ്യപ്പെടുകയും വിശദാംശം തേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ കേസിെൻറ വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇേപ്പാഴും പൂർണമായും രോഗമുക്തനായിട്ടില്ല.
പ്രതിയല്ലാത്ത ഒരാളെ ഏറെനേരം തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസിൽ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് അധികസമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും അഭിഭാഷകനെ കൂടെ കൂട്ടാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.