സാവകാശം തേടി സി.എം. രവീന്ദ്രൻ, കഴുത്തിൽ പ്രശ്നമുണ്ടെന്ന് പരിശോധനഫലം
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് േകസന്വേഷണത്തിെൻറ ഭാഗമായ ചോദ്യംചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) കത്തയച്ചു. ഹാജരാകുന്നതിന് രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം. ആരോഗ്യപരമായ കാരണങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കടുത്ത തലവേദനയും കഴുത്ത് വേദനയുമുണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിെൻറ റിപ്പോർട്ടും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ-മെയിൽ സന്ദേശമായാണ് സി.എം. രവീന്ദ്രൻ കത്ത് ഇ.ഡിക്ക് കൈമാറിയത്. കത്ത് ലഭിച്ച സാഹചര്യത്തിൽ തുടർനടപടിക്ക് ഇ.ഡി അന്വേഷണസംഘം സോണൽ ഡയറക്ടറോടും ജോയൻറ് ഡയറക്ടറോടും ഉപദേശം തേടി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സി.എം. രവീന്ദ്രനെ എം.ആർ.െഎ സ്കാൻ ഉൾപ്പെടെ പരിശോധനക്ക് വിധേയമാക്കി. കഴുത്തിലെ ഡിസ്ക്കിന് പ്രശ്നമുണ്ടെന്ന് സ്കാനിങ് റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്നമില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ഫിസിക്കൽ മെഡിസിൻ വിഭാഗം കൂടി സി.എം. രവീന്ദ്രനെ പരിശോധിക്കും. അതിന് ശേഷം വെള്ളിയാഴ്ച വീണ്ടും മെഡിക്കൽ ബോർഡ് യോഗം ചേരും. അതിന് ശേഷമാകും കിടത്തി ചികിത്സ തുടരണമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളുക.
അതിനിടെ രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാത്തതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദവും കൊഴുക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മനഃപൂർവം ഹാജരാകാത്തതാണെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
രവീന്ദ്രനെ േചാദ്യംചെയ്താൽ അത് മുഖ്യമന്ത്രിയിലേെക്കത്തുമെന്നും അതിനാലാണ് ഇതെന്നുമാണ് ബി.ജെ.പി ആരോപണം. സ്വർണക്കടത്ത് േകസന്വേഷണത്തിെൻറ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് മൂന്നാംതവണയാണ് സി.എം. രവീന്ദ്രൻ എൻഫോഴ്സ്മെൻറിനെ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.