Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോദ്യം ചെയ്യൽ...

ചോദ്യം ചെയ്യൽ നോട്ടീസ്​ സ്​റ്റേ ചെയ്യണമെന്ന സി.എം രവീന്ദ്രൻെറ ഹരജി തള്ളി

text_fields
bookmark_border
ചോദ്യം ചെയ്യൽ നോട്ടീസ്​ സ്​റ്റേ ചെയ്യണമെന്ന സി.എം രവീന്ദ്രൻെറ ഹരജി തള്ളി
cancel

കൊച്ചി: ഇ.ഡിയുടെ ചോദ്യം ചെയ്യൽ നോട്ടീസ്​ സ്​റ്റേ ചെയ്യണമെന്ന സി.എം രവീന്ദ്രൻെറ ഹരജി തള്ളി. ഹൈകോടതിയാണ്​ ഹരജി തള്ളിയത്​. ഹരജിയിൽ വിധി വരുന്നതിന്​ മുമ്പ്​ തന്നെ സി.എം രവീന്ദ്രൻ ഇ.ഡിക്ക്​ മുമ്പാകെ ഹാജരായിരുന്നു.

താൻ ​േകസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും കോവിഡാനന്തര അസുഖങ്ങളുണ്ടെന്നും രവീന്ദ്രൻ വാദിച്ചിരുന്നു. എന്നാൽ, നോട്ടീസ്​ സ്​റ്റേ ചെയ്യണം എന്ന്​ പറയാൻ ഹരജിക്കാരന്​ അവകാശമില്ലെന്നായിരുന്നു ഇ.ഡി വാദം. ചോദ്യം ചെയ്യലിന്​ ഹാജരാവു​േമ്പാൾ അഭിഭാഷകനെ അനുവദിക്കണമെന്ന രവീന്ദ്രൻെറ വാദവും തള്ളിയിട്ടുണ്ട്​.

ഡിസംബർ 17ന്​ ഹാജരാകാൻ നിർദേശിച്ച്​ 12ന്​ സമൻസ്​ ലഭിച്ചതോടെയാണ് ഇത്​ സ്​റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഉന്നയിച്ച്​​ രവീന്ദ്രൻ ഹൈകോടതിയെ സമീപിച്ചത്. രോഗിയായ തന്നെ ചോദ്യം ചെയ്യാൻ ഇ.ഡി തുടർച്ചയായി സമൻസ്​ അയക്കുന്നുവെന്നാണ്​ ഹരജിയിലെ പ്രധാന ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HighcourtCM Raveendran
News Summary - CM Raveendran's plea to stay the interrogation notice was rejected
Next Story