പെട്രോൾ തീരുവയിൽ സംസ്ഥാനത്തിന് കിട്ടുക നാലുരൂപയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇക്കഴിഞ്ഞ ഫെബ്രുവരിവരെ കേന്ദ്രം പെട്രോളിന് 67 രൂപ എക്സൈസ് തീരുവ ചുമത്തിയപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും നാലുരൂപ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ആറുവര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ പെട്രോൾ, ഡീസൽ കേന്ദ്ര നികുതിയില്‍ 307 ശതമാനം വര്‍ധനയുണ്ടായി. ഇക്കൊല്ലം ഇതേവരെ പെട്രോള്‍, ഡീസല്‍ വില 19 തവണ വര്‍ധിപ്പിച്ചെന്നും സി.എച്ച്. കുഞ്ഞമ്പുവിെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്കി.
2021 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന്മേല് ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍ നാലുരൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട അടിസ്ഥാന എക്സൈസ് തീരുവ. അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷല്‍ അഡീഷനല്‍ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷനല്‍ എക്സൈസ് ഡ്യൂട്ടി റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിങ്ങനെ നാലിനങ്ങളാണ് ഇന്ധന നികുതിയില്‍ ചുമത്തുന്നത്.
ഇതില്‍ അടിസ്ഥാന എക്സൈസ് തീരുവ ഒഴികെയുള്ളവ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധന വരുത്തുന്നത്. അനിയന്ത്രിതമായി ഇന്ധനവില വര്‍ധിപ്പിക്കുന്നതിൽനിന്ന് കേന്ദ്രം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.