Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 11:24 PM IST Updated On
date_range 19 May 2022 11:24 PM ISTമന്ത്രിയാകാനില്ല; കെ.എസ്.ആർ.ടി.സിയിൽ മുഖ്യമന്ത്രി ഇടപെടണം- ഗണേഷ് കുമാർ
text_fieldsbookmark_border
Listen to this Article
കണ്ണൂർ: എൽ.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രിയാകാനില്ലെന്നും പാർട്ടിയിൽ അത്തരം ആലോചനകൾ ഉണ്ടായില്ലെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സി ശമ്പള വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുമെന്നാണ് പ്രതീക്ഷ. സർക്കാറിന്‍റെ ഭാഗത്തുനിന്നും സഹായമുണ്ടാകും. ഷെഡ്യൂൾ പുനഃക്രമീകരിക്കണം. വരുമാനം ലഭിക്കുന്ന റൂട്ടുകളിൽ ജീവനക്കാരെ പുനർവിന്യസിപ്പിക്കണം.
നഷ്ടത്തിലായ പദ്ധതികൾ നിർത്തലാക്കണം. ലാഭകരമായി ദീർഘദൂര സർവിസുകൾ ഓടിക്കുന്നതിനൊപ്പം പിന്നാക്ക മേഖലയിലും സർവിസ് നടത്തണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story