മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം –ഷെമീറ മഅ്ദനി
text_fieldsതിരുവനന്തപുരം: നീതി നിഷേധങ്ങൾക്കും ഭരണകൂട ഭീകരതകൾക്കും വിധേയനായി പതിറ്റാണ്ടായി കർണാടകയിൽ തളച്ചിട്ടിരിക്കുന്ന അബ്ദുന്നാസിർ മഅ്ദനിക്ക് വിദഗ്ധ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മഅ്ദനിയുടെ മകൾ ഷെമീറ.
'ജീവൻ തരാം മഅ്ദനിയെ തരൂ' എന്ന മുദ്രാവാക്യവുമായി വിമൻസ് ഇന്ത്യ മൂവ്മെൻറ് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന സീബ്ര ലൈൻ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.സമരം വിമൻസ് ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ശശികുമാരി വർക്കല ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി രാജി മണി തൃശൂർ, ട്രഷറർ സജിനാ ഹാരിസ്, വൈസ് പ്രസിഡൻറുമാരായ മുബീന തങ്ങൾ, സരോജിനി രവി, സീന ഷാജഹാൻ, സെക്രട്ടറിമാരായ നിമിഷ താമരക്കുളം, റജുല മജീദ്, അമ്പിളി വിജയൻ, സൈനബ ഫൈസൽ, സുനിത സമദ്, റംസീന ബാനു, മറിയം ബഷീർ, ഫരീദ, ആത്തിഖാ ഫക്രുദീൻ, പത്മിനി ഡി. നെട്ടൂർ, ഷീജ അസീസ്, ഷീബ പത്തടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.