മുഖ്യമന്ത്രി പ്രതികരിക്കണം -അനുപമ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ പരാതി തഴയുമെന്ന് കരുതുന്നില്ലെന്ന് അനുപമ. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപിച്ചതാകാം. അദ്ദേഹം വിഷയത്തിൽ പ്രതികരിക്കണം. വിഷയത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഉൾപ്പെടെ പങ്കുണ്ടെന്നും അനുപമ ആവർത്തിച്ചു. ഇനിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറാകണമെന്നും അവർ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനും എ. വിജയരാഘവനും കാര്യങ്ങൾ നേരത്തെ അറിയാമെന്ന് അനുപമ പറയുന്നു. ഇരുവരോടും പി. കെ ശ്രീമതി സംസാരിച്ചിരുന്നു. സമരം നടത്തുമ്പോഴും സ്ത്രീ എന്ന പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്നും മഴയത്ത് ഷെഡ് കെട്ടാൻ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും അനുപമ.
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ നേരത്തെ അറിഞ്ഞിരുന്നുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി. കെ ശ്രീമതി പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് അനുപമയുടെ പ്രതികരണം. നമുക്കതിൽ റോൾ ഇല്ലെന്നും അനുപമയും അച്ഛനും അമ്മയുമായുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. അനുപമയും പി. കെ ശ്രീമതിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
താൻ വിഷയം എല്ലാവരോടും സംസാരിച്ചതാണെന്ന് പി.കെ ശ്രീമതി അനുപമയോട് ഫോണിൽ പറയുന്നു. ഇനി തനിക്കൊന്നും ചെയ്യാനാകില്ലെന്നും താൻ നിസഹായയാണെന്നും പി.കെ ശ്രീമതി ഫോണിൽ വ്യക്തമാക്കുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന ആവശ്യവുമായി കുഞ്ഞിന്റെ അമ്മയായ അനുപമ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.